Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വടിവൊത്ത ശരീര'രഹസ്യ'ങ്ങള്

എന്നാല്‍ ഈ ഭാഗ്യത്തിനും പുറകില്‍ കഠിന വ്യായാമവും ചിട്ടകളുമുണ്ടായിരിക്കും.
ഭക്ഷണക്കാര്യത്തില്‍ പഴമക്കാരുടെ വാക്കു പിന്തുടരുന്നതായിരിക്കും നല്ലത്. പ്രാതല്‍ രാജാവിനു തുല്യം, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴമാകട്ടെ, യാചകനെപ്പോലെയും.
പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. പോഷകഗുണമുള്ളവ പ്രാതലില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പഴവര്‍ഗങ്ങള്‍, മുട്ട, പാല് എന്നിവയടങ്ങിയ ബ്രേക്ഫാസ്റ്റ് കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.
കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും വളരെ പ്രധാനം. കുറേശെ വീതം ഭക്ഷണം പലപ്പോഴായി കഴിയ്ക്കുന്നതായിരിക്കും നല്ലത്. ആരോഗ്യത്തിനും തടി കൂടാതിരിക്കാനും പാലിക്കേണ്ട ഒരു പ്രധാന ഭക്ഷണശീലം.
അത്താഴം കിടക്കുന്നതിന് ഒന്നര, രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും കഴിയ്ക്കുവാന്‍ ശ്രമിക്കണം. ദഹനത്തിനും കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കുന്നതിനും പാലിക്കേണ്ട മറ്റൊരു ചിട്ട.
മറ്റൊരു പ്രധാന കാര്യമുണ്ട്. വണ്ണത്തെക്കുറിച്ച് ടെന്നടിക്കാതിരിക്കുക. ടെന്‍ഷന്‍ തടിപ്പിക്കുന്ന പ്രകൃതക്കാരുമുണ്ട്.
സൈസ് സീറോയാകാന് ശ്രമിക്കുന്നവര്‍ വണ്ണത്തെക്കുറിച്ച് ടെന്‍ഷനടിച്ച് സീറോ പോലെയാകരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
