Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നാഡികളുടെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍

ഏകാഗ്രത ഏതു ജോലിക്കും അത്യാവശ്യമാണ്. ഇതുണ്ടായിരുന്നവര്ക്ക് പെട്ടെന്ന് ഒരു കാര്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്തത് നാഡീവ്യവസ്ഥ പണി മുടക്കുന്നുവെന്നതിന്റെ ഒരു പ്രധാന തെളിവാണ്. ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടോ ടെന്‍ഷന്‍ കൊണ്ടോ ഇത്തരം പ്രശ്നങ്ങളുണ്ടാകാം. എന്നാല്‍ പ്രത്യേകിച്ചൊരു കാരണമില്ലാതെ ഇത് തുടരുകയാണെങ്കില്‍ നാഡികളുടെ പ്രവര്‍ത്തനത്തെ സംശയിക്കുക തന്നെ വേണം.
പെട്ടെന്നു തന്നെ ശരീരഭാരം അമിതമായി കൂടുകയോ കുറയുകയോ ചെയ്യുന്നതും നാഡീപ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. വിശപ്പില്ലായ്മ, മുന്‍പു കഴിക്കാതിരുന്ന തരം ഭക്ഷണം തുടര്‍ച്ചയായി കഴിക്കാന്‍ തോന്നുകയെന്നതും ഇത്തരം പ്രശ്നങ്ങളെ കാണിക്കുന്നു.
ചിലര്‍ ഭക്ഷണത്തിലേക്കാണെങ്കില് ചിലരെ അമിത മദ്യാസക്തിയിലേക്കായിരിക്കും നാഡികളുടെ പ്രവര്‍ത്തനം വഴി തിരിച്ചു വിടുന്നത്. പ്രത്യേകിച്ച് ഇത്തരം ശീലങ്ങളില്ലാത്തവര്. ചിലരാകട്ടെ മറ്റുള്ളവരെ പുലഭ്യം പറഞ്ഞായിരിക്കും ഇതു തീര്‍ക്കുക. പുതുതായി ഇത്തരം ശീലങ്ങള്‍ തുടങ്ങുന്നത് നാഡികളുടെ പ്രവര്‍ത്തനം തിരിയുമ്പോഴുള്ള ദോഷം കൊണ്ടു കൂടിയാണ്.
തന്നിലേക്കും ഏകാന്തതയിലേക്കും ഒഴിഞ്ഞുമാറുന്നവരുണ്ട്. കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ താല്പര്യമുള്ള ഒരാള്‍ പെട്ടെന്ന് ഒറ്റപ്പെടലിലേക്ക് വഴുതി വീഴുന്നത് നാഡീവ്യവസ്ഥ ശരിയല്ലാത്തതിന്റെ ലക്ഷണം കൂടിയാണ്.
തലച്ചോറിന്റെ പ്രവര്‍ത്തനം ശരിയല്ലാതാകുമ്പോള് ചിലര്‍ സ്വയം മുറിവേല്പ്പിക്കാനൊരുങ്ങും. ചിലര്‍ക്കെങ്കിലും ആത്മഹത്യാപ്രേരണയുണ്ടാവുകയും ചെയ്യും.
അപകടങ്ങളിലേക്ക് സ്വയം എടുത്തു ചാടാനൊരുങ്ങുന്നവര് അവരുടെ നാഡികളുടെ പ്രവര്‍ത്തനത്തെ സംശയിക്കേണ്ടത് അത്യാവശ്യം.
ഇത്തരം ഘട്ടങ്ങളില്‍ വൈദ്യപരിശോധന നടത്തി പ്രശ്നമെന്തെന്നു മനസിലാക്കുന്നത് ഉചിതമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
