Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സസ്യാഹാരം തടി കുറയ്ക്കുമോ?

വെജിറ്റേറിയനാണ്, എന്നാല്‍ വറുത്തതും പൊരിച്ചതുമൊക്കെ കഴിയ്ക്കുകയാണെങ്കിലോ, വണ്ണം കുറയുകല്ലാ, കൂടുകയാണ് ചെയ്യുക.
സസ്യാഹാരം കഴിയ്ക്കുന്നവരാണെങ്കില് പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇത് തടി കുറച്ചില്ലെങ്കിലും ആരോഗ്യം കളയില്ലെന്ന കാര്യം ഉറപ്പ്. ടേപ് വേം, പക്ഷിപ്പനി തുടങ്ങി മാംസാഹാരത്തില്‍ നിന്നു വരുന്ന രോഗങ്ങള്‍ വരാതിരിക്കുകയും ചെയ്യും.
പച്ചക്കറി മാത്രം കഴിയ്ക്കുന്നവര്‍ മെലിഞ്ഞിരിക്കണമെന്നൊന്നുമില്ല. എന്നാല്‍ സസ്യാഹാരത്തില്‍ കൊഴുപ്പില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മാംസാഹാരം പൊതുവെ കൊഴുപ്പു കൂടുതല്‍ അടങ്ങിയതാണ്. അതുകൊണ്ട് തടിക്കാനുള്ള സാധ്യതയും കൂടുതല്‍.
പച്ചക്കറികൡലും ഫലവര്‍ഗങ്ങളിലും ധാരാളം വെള്ളവും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവ കഴിയ്ക്കുമ്പോള്‍ അളവ് കുറച്ചേ കഴിയ്ക്കൂ. ഭക്ഷണം കുറയ്ക്കുന്നത് തടി കുറയാനുള്ള ഒരു വഴിയാണ്.
സസ്യാഹാരമായാലും പാകം ചെയ്യുന്ന രീതി പ്രധാനം. എണ്ണ കൂടുതല്‍ ഉപയോഗിച്ച് പാചകം ചെയ്യുകയാണെങ്കില്‍ വെജിറ്റേറിയന്‍ ഭക്ഷണവും തടി കൂട്ടൂം. ചീസ് ബര്‍ഗര്‍, ഫിംഗര്‍ ചിപ്സ് തുടങ്ങിയവ വെജിറ്റേറിയന്‍ തന്നെ. ഇവ കഴിച്ചാല്‍ തടി കൂടുകയേയുള്ളൂ.
പച്ചക്കറികള്‍ എണ്ണ ഉപയോഗിച്ച് പാചകം ചെയ്യാതിരിക്കുക. മാത്രമല്ലാ, എല്ലാ തരം ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിയ്ക്കാനും ശ്രമിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
