Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മാരത്തോണ്‍ ഹൃദയാഘാതമുണ്ടാക്കും.

ഏതിനുമെന്ന പോലെ വ്യായാമത്തിന്റെ കാര്യത്തിലും കൃത്യമായ കണക്കു വയ്ക്കണം. പെട്ടെന്ന് ഫിറ്റാവാനും തടി കുറയ്ക്കാനും വേണ്ടി അമിതവ്യായാമം ചെയ്യുന്നവരുണ്ട്. ഇത് ശരീരത്തിന് ദോഷമേ വരുത്തുകയുള്ളൂ.
കയ്യില്‍ ഡംമ്പെല്സോ അതുപോലുള്ള ഭാരമോ എടുത്ത് ചാടുന്നവരുണ്ട്. ചാടുന്നത് കൊഴുപ്പു കുറയ്ക്കാന്‍ നല്ലതാണ്. എന്നാല്‍ ഭാരമെടുത്ത് ചാടുന്നത് മസിലുകള്‍ക്കും പേശികള്‍ക്കും തേയ്മാനം വരുത്തും.
അതുപോലെ രാവിലെ വെറുവയറ്റില്‍ വ്യയാമം ചെയ്യാമോയെന്നുള്ള കാര്യം പലരെയും അലട്ടുന്ന ചോദ്യമാണ്. രാവിലെ വെറുവയറ്റില്‍ വ്യായാമം ചെയ്യുന്നത് രാത്രി കഴിച്ച ഭക്ഷണത്തിന്റെ മുഴുവന്‍ കൊഴുപ്പു കളയുന്നതിന് സഹായിക്കുമെന്ന് ചിലരെങ്കിലും കരുതും. ഇത് തെറ്റിദ്ധാരണയാണ്.
ശരീരം ഊര്‍ജം നേടുന്നത് ഗ്ലൂക്കോസില്‍ നിന്നാണ്. രാവിലെ ഗ്ലൂക്കോസ് അളവ് തീരെ കുറവായിരിക്കും. വ്യായാമത്തിലൂടെ ശരീരത്തിന് കൂടുതല്‍ ഊര്‍ജം ആവശ്യമായി വരികയും ചെയ്യും. അപ്പോള്‍ മസില് ടിഷ്യൂകളില്‍ നിന്ന് ശരീരം ആവശ്യമുള്ള ഊര്‍ജം നേടും. ഇത് മസിലുകളുടെ ശക്തി ക്ഷയിക്കുന്നതിന് ഇട വരുത്തുകയും ചെയ്യും.
വ്യായാമത്തിന് മുന്‍പ് സ്ട്രെച്ചിംഗ് ചെയ്യുന്നവരുണ്ട്. ഇത് നല്ലതാണെന്ന് ചിലരെങ്കിലും പറയും. വ്യായാമത്തിന് മുന്‍പ് വാംഅപ് ചെയ്യുന്നത് നല്ലതുതന്നെ. എന്നാല്‍ ഇത് അല്പനേരം നടക്കുകയോ മറ്റോ ചെയ്തിട്ടാകുന്നതാണ് നല്ലത് കാരണം സ്ട്രെച്ചിംഗ് ചിലപ്പോള്‍ മസിലുകളില്‍ വേദനയുണ്ടാക്കും.
ദിവസവും മാരത്തോണ്‍ ഒാട്ടം നടത്തുന്നവരുണ്ട്. ശരീരത്തിലെ കൊഴുപ്പു കുറയാന്‍ ഇങ്ങനെ ഓടുന്നത് നല്ലതാണ്. എന്നാല്‍ ദിവസവും ഒരു മണിക്കൂറില്‍ കൂടുതല്‍ ഓടുന്നത് ഹൃദയാഘാതത്തിന് വരെ വഴി വയ്ക്കും. ഇങ്ങനെ ഓടുന്നതിന് മുന്‍പ് എന്തെങ്കിലും എനര്‍ജി ഡ്രിങ്കുകള്‍ കുടിയ്ക്കുന്നത് നല്ലതാണ്. ഓടുന്നതിനിടെ ഇടയ്ക്കിടെ വെള്ളം കുടിയ്ക്കേണ്ടതും അത്യാവശ്യം.
വ്യായാമം ചെയ്യുമ്പോള്‍ കൃത്യമായ കണക്കു വച്ച് ശരിയായ രീതിയില്‍ ചെയ്യണം. വ്യായാമത്തിനൊപ്പം ഭക്ഷണനിയന്ത്രണവും പ്രധാനം. എന്നാല്‍ ഭക്ഷണം വല്ലാതെ കുറച്ചോ ഗുളികകള്‍ കഴിച്ചോ വ്യായാമം ചെയ്യാന്‍ നോക്കുന്നതും ആരോഗ്യകരമായ ശീലമല്ല,
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
