Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ഒരാഴ്ച കൊണ്ടു വയര്‍ കുറയും

വയറ്റിലെ മസിലുകള്‍ അയയുമ്പോഴാണ് ചിലപ്പോള്‍ വയര്‍ ചാടുന്നത്. മസിലുകളെ ശക്തിപ്പെടുത്തുകയാണ് ഒരു വഴി. ഇത് വ്യായാമം കൊണ്ടു മാത്രമെ സാധിക്കുകയുള്ളൂ. പുഷ് അപ്, പുള്‍ അപ് തുടങ്ങിയ വ്യായാമങ്ങള്‍ ഇതിന് സഹായിക്കും. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും 15 തവണ വീതം ഇവ ചെയ്യുകയും വേണം.
വയറ്റിലെ മസിലുകള്‍ക്ക് മാത്രമുള്ള വ്യായാമമാണ് ക്രഞ്ചസ്. ഇവയും കാലുകള്‍ ഉയര്‍ത്തിയിട്ടുള്ള മറ്റു വ്യായാമമുറകളും വയറു കുറയാന്‍ സഹായിക്കും. 20 തവണയെങ്കിലും ഇവ ചെയ്യണമെന്നു മാത്രം.
ഇത്തരം വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഭക്ഷണനിയന്ത്രണവും പ്രധാനം. പച്ചക്കറികളും പഴവര്ഗങ്ങളുമടക്കമുള്ള ഭക്ഷണങ്ങള്‍ വേണം. പായ്ക്കറ്റില്‍ കിട്ടുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. മാംസാഹാരപ്രിയരാണെങ്കില്‍ മത്സ്യം, ചിക്കന്‍ എന്നിവ കഴിയ്ക്കാം. മട്ടന്‍, ബീഫ് എന്നിവ കുറയ്ക്കുക.
ശരീരത്തില്‍ വെള്ളം അധികമാകുന്ന അവസ്ഥയിലും വയര്‍ ചാടും. സോഡിയമാണ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത്. ഇതൊഴിവാക്കാന്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക.
ടെന്‍ഷന്‍ വയറു കൂട്ടും. എങ്ങനെയാണെന്നറിയാമോ, ടെന്‍ഷന്‍ കൂടുമ്പോള്‍ കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ ഉല്പാദിപ്പക്കപ്പെടും. ഇത് ശരീരത്തിന്റെ വണ്ണം കൂട്ടാന്‍ കാരണമാകും. വണ്ണം കൂടുമ്പോള്‍ സ്വാഭാവികമായി വയറുംകൂടും.
യോഗയിലെ ചില വ്യായാമമുറകളും വയര്‍ കുറയാന്‍ സഹായിക്കും. ശ്വാസം പിടിച്ച് വയര്‍ ഉള്ളിലേക്കു പിടിച്ചു കൊണ്ടുള്ള വ്യായാമങ്ങള്‍ നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
