Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ബുദ്ധി കൂട്ടണോ, വളരെ എളുപ്പം

തലച്ചോറിന്റെ, ബുദ്ധിയുടെ വികാസത്തിന് വിശ്രമവും ഉറക്കവും അത്യാവശ്യം. ഇതു രണ്ടും എടുത്തു പറഞ്ഞതില്‍ കാര്യമുണ്ട്. ഉറങ്ങുമ്പോള്‍ എല്ലാം മറന്നുറങ്ങാന്‍ കഴിയണം. ടെന്‍ഷന്‍ നിറച്ചു വച്ചുള്ള ഉറക്കം വിശ്രമമാവില്ല. എത്ര മണിക്കൂര്‍ ഉറങ്ങുന്നുവെന്നതിലല്ലാ, എങ്ങനെ ഉറങ്ങുന്നുവെന്നതിലാണ് കാര്യം. ചിലപ്പോള്‍ എട്ടു മണിക്കൂര്‍ ഉറങ്ങിയ ആള്‍ക്ക് വിശ്രമം കിട്ടിയെന്നു വരില്ല. എന്നാല്‍ ആറു മണിക്കൂര്‍ നല്ലപോലെ ഉറങ്ങിയ ആളുടെ തലച്ചോറിന് വിശ്രമം കിട്ടിയെന്നു പറയാം.
ടിവിക്കു മുന്നില്‍ ഏതു നേരവും ഇരിക്കാതെ തലച്ചോറിന് ഉപകാരപ്രദമായ, ഉണര്‍വു നല്കുന്ന പണികള്‍ ചെയ്യുക. ചെസ്, പസല്‍സ് തുടങ്ങിയ വിനോദം മാത്രമല്ലാ, ബുദ്ധിക്കു വികാസവും നല്‍കും. ബുദ്ധി കൂടണമെങ്കില് ഉള്ള ബുദ്ധി ഉപയോഗിക്കുകയും വേണം.
നല്ല ഭക്ഷണവും ബുദ്ധിവികാസത്തിന് പ്രധാനം. വറുത്തു പൊരിച്ച ഭക്ഷണസാധനങ്ങള്‍ ആരോഗ്യത്തിനും ബുദ്ധിക്കും ഗുണമൊന്നും ചെയ്യില്ല. പഴങ്ങള്‍, പച്ചക്കറികള്‍, നട്സ്, മീന്‍, മുട്ട, പാലുല്പന്നങ്ങള് എന്നിവ ബുദ്ധിവികാസത്തിന് സഹായിക്കും.
ഭക്ഷണം പോലെയാണ് വ്യായാമത്തിന്റെ കാര്യവും. ശരീരത്തിന്റെ മൊത്തം ആരോഗ്യവും തലച്ചോറും തമ്മില്‍ ബന്ധമുണ്ട്. വ്യായാമങ്ങള്‍ തലച്ചോറിനും ഉണര്‍വു നല്‍കും.
നല്ല ജീവിതചര്യകളും ബുദ്ധിക്ക് അത്യാവശ്യം. ബുദ്ധിയെ ബാധിക്കുന്നവയാണ് മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍. ഇത്തരം ശീലങ്ങള്‍ക്ക് തലച്ചോറ് അടിമപ്പെട്ടു പോയാല്‍ ഇവയായിരിക്കും ബുദ്ധിയെ നിയന്ത്രിക്കുക. ഇത്തരം ശീലങ്ങളെ അകറ്റി നിര്ത്തുുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
