Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭനിരോധനത്തിന് കുത്തിവയ്പും

സെക്സിനു ശേഷം ആറേഴു മണിക്കൂറെങ്കിലും കഴിഞ്ഞേ ഇവ പുറത്തെടുക്കാനാവൂ. ലൈംഗികരോഗങ്ങളെ തടയാന്‍ ഇവയ്ക്കാവില്ല. വൃത്തിയായി ഉപയോഗിച്ചില്ലെങ്കില്‍ അണുബാധയുണ്ടാകാനും സാധ്യതയുണ്ട്.
കോപ്പര്‍ ടി പോലുള്ള ഐയുഡിയാണ് ഗര്‍ഭനിരോധനത്തിനുള്ള മറ്റൊരു മാര്‍ഗം. കുട്ടികളുള്ളവരാണ് സാധാരണയായി ഈ മാര്‍ഗം സ്വീകരിക്കാറ്. ചെമ്പു കൊണ്ടുണ്ടാക്കിയ ഒരു കമ്പിയാണിത്. 99 ശതമാനം വിജയസാധ്യത കോപ്പര്‍ ടി ഉറപ്പു നല്കുന്നു. ഇപ്പോള്‍ പത്തു വര്‍ഷം വരെ ഉപയോഗിക്കാവുന്ന കോപ്പര്‍ ടി നിലവിലുണ്ട്.
കോപ്പര്‍ ടി ഉപയോക്കുന്നവരില് ചിലര്‍ക്ക് വയറുവേദന, ആര്‍ത്തവ സമയത്ത് അമിതമായ ബ്ലീഡിംഗ് എന്നിവ ഉണ്ടാകാറുണ്ട്.
ഗര്‍ഭനിരോധനത്തിന് സ്ത്രീകള്ക്കെടുക്കാവുന്ന കുത്തിവയ്പുകളും നിലവിലുണ്ട്. ഡിപ്രോ പ്രൊവേറ എന്ന ഹോര്‍മോണ്‍ കുത്തിവച്ച് ഗര്‍ഭധാരണം തടയുകയാണ് ഇവിടെ ചെയ്യുന്നത്. ഒരു തവണ കുത്തിവയ്പെടുത്താല്‍ മൂന്നു മാസം ഗുണം കിട്ടും. ആര്‍ത്തവം തടയുകയാണ് ഇവിടെ ചെയ്യുന്നത്.
മൂന്നു മാസം കൂടുമ്പോള്‍ കുത്തിവയ്പെടുക്കണമെന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മ. കുത്തിവയ്ക്കുന്ന ഹോര്‍മോണ്‍ ചിലരില്‍ ഡിപ്രഷനും ക്രമം തെറ്റിയ ആര്‍ത്തവത്തിനും കാരണമാകും.
ബീജത്തെ നശിപ്പിക്കാന്‍ സാധ്യതയുള്ള ബീജനാശിനികളും ഗര്‍ഭനിരോധനത്തിന് ഉപയോഗിക്കും. ഇവ സെക്സിനു മുന്‍പ് വജൈനക്കുള്ളില് പുരട്ടുകയാണ് വേണ്ടത്. ജെല്‍, ക്രീം തുടങ്ങിയ രൂപങ്ങളില്‍ ഇത് ലഭ്യമാണ്.
ചിലരില്‍ ഇത്തരം ക്രീമുകള്‍ അലര്‍ജിക്കും ഇതുവഴി ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകും.
ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ ഹോര്‍മോണ്‍ ഇംപ്ലാന്റ് എന്നൊരു മാര്‍ഗം കൂടിയുണ്ട്. ഹോര്‍മോണ്‍ അടങ്ങിയ ചെറിയ ദണ്്ഡുകള് സ്ത്രീയുടെ കയ്യില്‍, ചര്‍മത്തിനടിയിലായി പിടിപ്പിക്കും. ഈ മാര്‍ഗം ഇപ്പോഴും അധികം പ്രചാരം നേടിയിട്ടില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
