Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുഖം നോക്കി കാര്യം പറയാം

താടിയിലോ നെറ്റിയിലോ ഇടയ്ക്കിടെ വന്നുപോകുന്ന കുരുക്കള് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് കാണിക്കുന്നത്.
കവിളുകളുടെ നടുവിലായി എന്തെങ്കിലും പാടോ വരകളോ പെട്ടെന്നു പ്രത്യക്ഷപ്പെടുകയാണെങ്കില് ഇത് ശ്വസനസംബന്ധമായ തകരാറുകളാണ് കാണിക്കുന്നത്. ശരീരത്തിന് ആവശ്യമായ ഓക്സജന് ലഭിക്കുന്നില്ലെന്നാണ് ഇതു പറയുന്നത്.
കവിളുകളില് ചിലപ്പോള് അല്പം സ്ഥലത്ത് നിറംമാറ്റമോ ചുവന്ന തടിപ്പുകളോ കാണാം. ശരീരത്തില് വിഷപദാര്ത്ഥങ്ങള് കൂടുതലായിട്ടുണ്ടെന്നാണ് ഇത് കാണി്കുന്നത്. ചിലപ്പോള് കാപ്പി, ചായ എന്നിവയുടെ അളവ് കൂടുന്നതും ഇത്തരത്തില് ശരീരത്തില് വിഷപദാര്ത്ഥങ്ങള് കൂടുതലാകാന് കാരണമാകുന്നു. ശരീരത്തില് നിന്നും വിഷപദാര്ത്ഥങ്ങള് നീക്കം ചെയ്യാനുണ്ടെന്നാണ് ഇത് കാണിക്കുന്നത്.
വായ വയറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചുണ്ടുകളില് ഉണ്ടാകുന്ന പ്രശ്നങ്ങള് വയറിന്റെയും കുടലിന്റെയും പ്രശ്നങ്ങളേയാണ് കാണിക്കുന്നത്. ചുണ്ടിന്റെയും താടിയുടേയും ഇടയിലുള്ള ചര്മം ചെറുകുടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടങ്ങളിലുണ്ടാകുന്ന വ്യത്യാസങ്ങള് വയറിലെ ആരോഗ്യപ്രശ്നങ്ങളേയാണ് കാണിക്കുന്നത്.
ചിലര്ക്ക് മോണയില് നിന്നും ചോര വരുന്ന പ്രശ്നമുണ്ടാകും. ഇത് വയറ്റിലെ അസിഡിറ്റിയെ കാണിക്കുന്നു. വരണ്ട ചുണ്ടുകളാകട്ടെ, ശരീരത്തിന് ആവശ്യമുള്ള വെള്ളം ലഭിക്കുന്നില്ലെന്നാണ് കാണിക്കുന്നത്. ചുണ്ടിലെ വ്രണങ്ങള് പ്ലീഹയിലെ പ്രശ്നങ്ങളുടെ ലക്ഷണമാണ്.
താടിയിലുണ്ടാകുന്ന വ്യത്യാസങ്ങള് കിഡ്നി പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. താടിയില് നീരു പോലെ കാണുകയാണെങ്കില് കിഡ്നി കൂടുതല് പ്രവര്ത്തിക്കുന്നുവെന്നര്ത്ഥം. ടെന്ഷന് കൂടുകയാണെങ്കിലും താടിയില് ഈ പ്രശ്നം വരാം.
പുരികങ്ങളുടെ ആരോഗ്യവും ശരീരത്തിലെ വിഷവസ്തുക്കളുമായി ബന്ധമുണ്ട്. പുരികങ്ങള്ക്കടുത്ത് പ്രശ്നങ്ങള് കാണുകയാണെങ്കില് കരളിന്റെ ആരോഗ്യം ശരിയല്ലെന്നര്ത്ഥം.
വലതു പുരികമാണ് കൂടുതല് ബലമുള്ളതും നല്ലതുമായി തോന്നുന്നതെങ്കില് ഇത്തരക്കാര് ദേഷ്യം പുറത്തേക്കു പ്രകടിപ്പിക്കുന്നവരാണെന്ന് ചൈനീസ് രീതികള് പറയുന്നു. ഇടതു പുരികത്തിനാണ് ശക്തി കൂടുതലെങ്കില് ഇത്തരക്കാര് ദേഷ്യം ഉള്ളിലൊതുക്കുന്ന തരമാണത്രെ.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
