Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഉറങ്ങിയാല് വണ്ണം കൂടുമോ കുറയുമോ

എന്നാല് ഇതിന് മറ്റൊരു വശം കൂടിയുണ്ട്. ഉറങ്ങിയും വണ്ണം കുറയ്ക്കാം. വെറുതെ പറയുന്നതല്ലാ, പഠനങ്ങളിലൂടെ തെളിയിച്ചിട്ടുള്ള വസ്തുതയാണ് ഇത്. ന്യൂയോര്ക്ക് യൂണിവേഴ്സിറ്റി സ്ലീപ്പ് മെഡിസിന് തലവന് ഡേവിഡ് റാപ്പോപ്പോര്ട്ടിന്റെ അഭിപ്രായത്തില് ഉറക്കം വിശപ്പു നിയന്ത്രിച്ച് വണ്ണം കുറയ്ക്കും.
യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ നടത്തിയ പഠനത്തിലും ദിവസവും ഏഴു മണിക്കൂര് വീതം ഉറങ്ങുന്നത് ശരീരഭാരം കുറയ്ക്കാന് സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.
ഉറക്കം കുറയുമ്പോള് വിശപ്പു കൂട്ടുന്ന ഹോര്മോണുകളുടെ പ്രവര്ത്തനവും കൂടും. ഇത് കൂടുതല് ഭക്ഷണം കഴിയ്ക്കാനും ശരീരഭാരം കൂടാനും കാരണമാകും. എന്നാല് ആവശ്യത്തിനുള്ള ഉറക്കം ശരീരത്തിലെ ഹോര്മോണുകളുടെ പ്രവര്ത്തനത്തെ സഹായിക്കുകയും ഇത് വിശപ്പിനെ നിയന്ത്രിച്ച് ശരീരഭാരം പാകത്തിനാക്കാന് സഹായിക്കുകയും ചെയ്യും.
ശരീരത്തിലെ അപചയപ്രവര്ത്തനങ്ങള് നേരായ രീതിയില് നടക്കുന്നതിനും നല്ല ഉറക്കം സഹായിക്കും. ഇത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.
ഉറക്കക്കുറവ് പല അസുഖങ്ങള്ക്കും കാരണമാകുന്നുണ്ട്. ഉറക്കം കുറയുന്നത് പ്രമേഹത്തിനു കാരണമാകും. ഉറക്കം കുറഞ്ഞാല് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇന്സുലിന്റെ അളവ് കൂട്ടും. ഇത് പ്രമേഹത്തിന് കാരണമാകും. പ്രമേഹം ശരീരഭാരം കൂട്ടുന്നതിന് ഒരു കാരണം തന്നെയാണ്.
ഉറക്കക്കുറവ് ഡിപ്രഷനും കാരണമാകുന്നുണ്ട്. ഡിപ്രഷനും ശരീരഭാരം കൂടുന്നതിന് കാരണമാകും. ഉറക്കക്കുറവാണ് ഡിപ്രഷന് കാരണമെങ്കില് ആവശ്യത്തിന് ഉറക്കം ലഭിച്ചാല് ഇത് പരിഹരിക്കാവുന്നയേുള്ളൂ.
എന്നാല് ഇത് ഒരു വശം മാത്രമാണ്. ആവശ്യത്തിനു മാത്രമെ ഉറക്കം വേണ്ടൂ. അമിതമായി ഉറങ്ങുന്നത് കുഴിമടിയുടെ ലക്ഷണമാണ്. ഇത് ആവശ്യമില്ലാത്ത വണ്ണത്തിന് കാരണമാകുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
