Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ക്യാന്‍സര്‍ തടയാന്‍ 10 മുന്‍കരുതലുകള്‍

ക്യാന്‍സര്‍ വന്ന് ചികിത്സിക്കുന്നതിനേക്കാളും ഭേദമല്ലേ, വരാതിരിക്കുവാന്‍ മുന്‍കരുതലുകളെടുക്കുന്നത്. ഇതിന് സഹായിക്കുന്ന 10 മാര്‍ഗങ്ങളിതാ,
1. ക്യാന്‍സര്‍ നിയന്ത്രണത്തില്‍ ഭക്ഷണത്തിനും പ്രധാന പങ്കുണ്ട്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, തവിട് കളയാത്ത ധാന്യങ്ങള്‍ എന്നിവ ക്യാന്‍സറിനെ ചെറുക്കുന്ന ഭക്ഷണസാധനങ്ങളാണെന്ന് യൂണിയന് ഫോര്‍ ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ കണ്ട്രോള് കണ്ടെത്തിയിട്ടുണ്ട്. പഴവര്ഗങ്ങളില് അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകളും തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോഫെനു സോയയില്‍ അടങ്ങിയിരിക്കുന്ന ഐസോഫ്ളേവോണ്സും ക്യാന്‍സര്‍ ചെറുക്കാന്‍ ശക്തിയുള്ളവയാണ്. സാധാരണ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ക്ക് പകരം തവിടോടു കൂടിയവ, അതായത് അസംസ്കൃതമായ ധാന്യങ്ങള്‍ ഉപയോഗിക്കുന്നതും ക്യാന്‍സര്‍ റിസ്ക് കുറയ്്കും
2. ചെറുപ്പത്തില്‍ കുട്ടികളെ തടി വച്ചു കാണാനാണ് മിക്കവാറും പേര്‍ക്ക് താല്പര്യം. ഇതിന് വേണ്ടി കയ്യില്‍ കിട്ടുന്നതെന്തും, അത് അനാരോഗ്യകരമായതാണെങ്കിലും കുട്ടികള്‍ക്ക് നല്‍കും. തടി വയ്ക്കട്ടെ എന്നൊരു ഉദ്ദേശമേ ഉണ്ടാവുകയുള്ളൂ. ഇങ്ങനെ ചെറുപ്പത്തില്‍ വണ്ണം കൂടുതലുള്ള കുട്ടികള്‍ക്ക് വളരുമ്പോഴും തടി കൂടുവാന്‍ സാധ്യതയേറെയാണ്. അമിതവണ്ണവും എപ്പോഴും ക്യാന്‍സറിന് അനുകൂലമായ ഘടകമാണ്. അതുകൊണ്ട് കുട്ടികള്‍ക്ക് കൊടുക്കുന്ന ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ വയ്ക്കണം. കുട്ടിയുടെ തടിയിലല്ലാ ആരോഗ്യത്തിലാണ് കാര്യമെന്ന് തിരിച്ചറിയുക.
3. ചുവന്ന ഇറച്ചി, അതായത് ആടുമാടുകളുടെ ഇറച്ചി പ്രോട്ടീന്‍, വൈറ്റമിന്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയതാണ്. എന്നാല്‍ ഇവയില്‍ കൊഴുപ്പും അധികമാണ്. ഇത് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ കോളോറെക്ടല്‍ ക്യാന്‍സറിനും കാരണമാകും. സസ്യാഹാരം കഴിയ്ക്കുന്നവരേക്കാള്‍ മാംസഭക്ഷണം കഴിയ്ക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത 3.25 ശതമാനം കൂടുതലാണെന്നും തെളിഞ്ഞിട്ടുണ്ട്.
ഇറച്ചി വല്ലപ്പോഴും, അതും എണ്ണ അധികം ഉപയോഗിക്കാതെ പാചകം ചെയ്ത് കഴിയ്ക്കുന്നതു കൊണ്ടു വിരോധമില്ല.
4. ഇന്ത്യക്കാരുടെ പാചകരീതിയും ഒരു പരിധി വരെ ക്യാന്‍സറിന് വഴി വയ്ക്കുന്നുണ്ട്. എണ്ണ വല്ലാതെ തിളപ്പിച്ച ശേഷമാണ് നാം മിക്കവാറും പാചകം ചെയ്യാറ്. ഇത് സാച്വറേറ്റഡ് കൊഴുപ്പു കൂടാനേ ഉപകരിക്കൂ. ഇത് ബ്രെസ്റ്റ്, ചെറുകുടല്‍ ക്യാന്‍സറിന് വഴി വയ്്ക്കും. വീണ്ടും വീണ്ടും ഒരേ എണ്ണ തന്നെ ചൂടാക്കി ഉപയോഗിക്കുന്നതും ഈ പ്രശ്നം വരുത്തിവയ്ക്കും.
വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കും. ഒലീവ് ഓയില്‍ പാചകത്തിന് ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ക്യാന്‍സര്‍ ബാധകള്‍ കുറവാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
അടുത്ത പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
