Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഫിറ്റ്നസിലേക്ക് നടക്കൂ

ഏതു പ്രായത്തിലും ചെയ്യാവുന്ന നല്ലൊരു വ്യായാമമെന്ന പ്രയോജനവും ഇതിനുണ്ട്.
ദിവസവും നടന്നിട്ടും അതിന്റെ ശരിയായ പ്രയോജനം ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്. നടത്തത്തെയല്ലാ, നടക്കുന്ന രീതിയേയാണ് ഇവിടെ കുറ്റം പറയേണ്ടത്. വെറുതെ നടന്നാല്‍ പോരാ, നടക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണം.
നടക്കാന്‍ പോകുമ്പോള്‍ ഇടുന്ന വേഷത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരിക്കലും ഇറുകിയ വേഷമിട്ട് നടത്താന്‍ പോകരുത്. ജീന്‍സ് തുടങ്ങിയ വസ്ത്രങ്ങളിട്ടും നടക്കരുത്. അയഞ്ഞ, കോട്ടന്‍ വസ്ത്രങ്ങളാണ് കൂടുതല്‍ സൗകര്യപ്രദംം. ട്രാക് പാന്റ് പോലുള്ള വസ്ത്രങ്ങള്‍ നടക്കാന്‍ പോകുമ്പോള്‍ തെരഞ്ഞെടുക്കാം.
നടക്കുമ്പോള്‍ സ്പോട്സ് ഷൂസാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ പുറകില്‍ സ്ട്രാപ്പിടാന് സാധിക്കുന്ന ചെരിപ്പുകള്‍ തെരഞ്ഞെടുക്കാം. ഹീല്‍ ഉള്ള ചെരിപ്പുകളോ സ്ലിപ്പറുകളോ നടക്കാന്‍ തെരഞ്ഞെടുക്കരുത്.
നടക്കുന്നത് ലളിതമായ വ്യായാമമാണെങ്കിലും ഇതിനും വാംഅപ് വേണം. അല്ലാതെ നേരെ നടന്നു തുടങ്ങരുത്. കൈകാലുകള്‍ കുടയുകയോ ഇരുവശങ്ങളിലേക്കും വളയുകയോ ഒക്കെ ചെയ്ത ശേഷം മാത്രം നടത്തം തുടങ്ങുക.
ആദ്യം സാവധാനം നടന്നു തുടങ്ങുക. കൈകള്‍ ഇരുവശത്തേക്കും വീശി നിവര്‍ന്നു നടക്കണം. പെട്ടെന്നു തന്നെ വേഗത്തില്‍ നടക്കാതെ സാവധാനം വേഗം കൂട്ടിത്തുടങ്ങാം. എന്നാല്‍ അമിതമായി കിതയ്ക്കുന്ന രീതിയില്‍ നടക്കുകയുമരുത്. ശരീരത്തിനും ഹൃദയത്തിനും താങ്ങാവുന്ന ശേഷിയില്‍ നടക്കുക. സ്ട്രെയിന്‍ ചെയ്യരുതെന്നര്‍ത്ഥം.
നടത്തം അവസാനിക്കുമ്പോഴേക്കും നടക്കുന്നതിന്റ സ്പീഡ് കുറച്ചുകൊണ്ടുവരിക. അല്ലാതെ സ്പീഡില്‍ നടന്ന് പെട്ടെന്ന് നടക്കുന്നത് നിര്ത്തുകയല്ലാ, വേണ്ടത്.
ദിവസവും അരമണിക്കൂറെങ്കിലും നടക്കുന്നത് നല്ലതായിരിക്കും. ഒരു മണിക്കൂറിനേക്കാള്‍ കൂടുതല്‍ നടക്കുകയും വേണ്ട.
നടക്കുന്നത് ഏതു തരം പ്രായക്കാര്‍ക്കും ഏത് അസുഖങ്ങളുള്ളവര്‍ക്കും പറ്റിയ വ്യായാമമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
