Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
വേദന കുറയ്ക്കും മസാജുകള്‍
ശരീര വേദന കുറയ്ക്കാന്‍ നല്ലൊരു വഴിയാണ് മസാജിംഗ്. പ്രത്യേകിച്ച് സ്ട്രസ്, ടെന്‍ഷന്‍ എന്നിവയെല്ലാം ഉള്ളവര്‍ക്ക് മസാജിംഗ് ഗുണം നല്‍കും. കമ്പ്യുട്ടറിന് മുന്‍പിലുള്ള ഇരിപ്പും പല പ്രൊഫഷണലുകള്‍ക്കും ശരീര വേദന വരുത്തുന്നുണ്ട്.

വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ചിലതരം ബോഡി മസാജുകളെക്കുറിച്ച് ്അറിയേണ്ടേ.
തായ് മസാജ് എന്നൊരിനം മസാജുണ്ട്. പേരു സൂചിപ്പിക്കുന്നതു പോലെ ബാംഗോക്കിലാണ് ഇതിന്റെ ഉദ്ഭവം. ശരീരവേദന കുറയ്ക്കാന്‍ വളരെ സഹായകമായ ഒരു മസാജ് എന്നു വേണമെങ്കില്‍ ഇതിനെ പറയാം. ഈ മസാജില്‍ ശരീരത്തില്‍ ഒരു ഭാഗത്തുള്ള ഊര്‍ജം എല്ലാ ഭാഗങ്ങളിലേക്കും തുല്യമായ അളവില്‍ മസാജിലൂടെ പരത്തുകയാണ് ചെയ്യുന്നത്. കൈകള്‍ക്കൊപ്പം കറുത്ത നിറമുള്ള ഒരു കല്ലു കൂടി ഈ മസാജിന് ഉപയോഗിക്കുന്നു. മസാജിലൂടെ മസിലുകളെ നിവര്‍ത്തുകയാണ് ഇവിടെ ചെയ്യുന്നത്.
കേരളത്തില്‍ പിറവിയെത്തൊരു പ്രത്യേക തരം ബോഡി മസാജുമുണ്ട്. ഹോട്ട് സ്റ്റോണ്‍ മസാജ് എന്നാണ് ഇത് അറിയപ്പെടുന്നത്. മസില് പിടുത്തം കാരണമുണ്ടാകുന്ന ശരീര വേദനകള്‍ക്ക് വളരെ ഫലപ്രദമാണ് ഇത്തരം മസാജ്. ചൂടാക്കിയ പ്രത്യേക ഇനം കല്ലുകള്‍ ശരീരത്തിന്റെ വിവിധ പവര്‍ പോയിന്റുകളില്‍ വയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് വേദന കുറയ്ക്കും.
ശരീരത്തിലെ കോശങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ഡീപ് ടിഷ്യൂ മസാജ്. മുറിവേറ്റവര്‍ക്കും അപകടങ്ങള്‍ സംഭവിച്ചവര്‍ക്കും ചെയ്യാവുന്ന നല്ലൊരു മസാജാണിത്. ശരീരഭാഗങ്ങളില്‍ ഊക്കോടെ തട്ടുന്ന ഇത്തരം മസാജുകള്‍ ഘര്ഷണമുണ്ടാക്കുകയാണ് ചെയ്യുന്നത്. വേദന കുറയ്്ക്കാനും അവയവങ്ങള്‍ പൂര്വസ്ഥിതിയിലെത്താനും ഡീപ് ടി്്ഷ്യൂ മസാജ് സഹായിക്കും.
മണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അരോമ തെറാപ്പി എന്ന മസാജ് ചെയ്യുന്നത്. അരോമ തെറാപ്പിയില്‍ സുഗന്ധ എണ്ണകളാണ് ഉപയോഗിക്കുക. മണം ശരീരത്തിലെ അവയവങ്ങളെ സ്വാധിനിക്കുകയും ശരീരവേദനകള്‍ കുറയ്ക്കുകയും ചെയ്യുന്നുവെന്ന തത്വത്തെ ്അടിസ്ഥാനപ്പെടുത്തിയാണ് ഈ മസാജ് പ്രവര്‍ത്തിക്കുന്നത്.
ആദ്യമായി മസാജ് ചെയ്യുന്നതവര്‍ക്ക് സ്വീഡിഷ് മസാജാണ് നല്ലത്. മസാജുകളിലെ അടിസ്ഥാന മസാജാണ് ഇതെന്നു പറയാം. കൈകളുടെ പ്രത്യേക തരം ചലനമാണ് ഇത്തരം മസാജില്‍ ഗുണം ചെയ്യുന്നത്. പൊതുവായ ശരീരവേദന മാറ്റാന്‍ ഈ മസാജ് നല്ലതാണ്. എന്നാല്‍ പ്രത്യേക ഭാഗത്തുള്ള വേദനകളാണെങ്കില്‍ മുന്‍പു പറഞ്ഞ ഏതെങ്കിലും മസാജുകള്‍ ചെയ്യുന്നതാണ് നല്ലത്.
മസാജ് ചെയ്യുമ്പോള്‍ ഇതില്‍ പ്രവൃത്തിപരിചയമുള്ളവരുടെ അടുത്ത് ചെയ്യുവാന്‍ ശ്രമിക്കുക. തെറ്റായിട്ടുള്ള മസാജിംഗ് ശരീരവേദന വരാന്‍ കാരണമാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
