Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
പല്ലുകടിയ്ക്കുന്നതിന്റെ കാരണം, പരിഹാരം
ഉറക്കത്തില്‍ പല്ലു കടിക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ബ്രോക്സിസം എന്നാണ് ഇത് അറിയപ്പെടുന്നത്.

ഈ ശീലമുള്ളവര്‍ പല്ലുകടിക്കുന്നത് അറിയുന്നുണ്ടാകില്ല. അടുത്ത കിടക്കുന്നവര്‍ക്കാണ് ഇത് കാരണമുള്ള ബുദ്ധിമുട്ട്. കൂര്‍ക്കം വലി പോലെയുള്ള ഒരു അവസ്ഥയായി ഇതിനെ കാണാം.
ഉറക്കത്തില്‍ പല്ലു കടിയ്ക്കുന്ന ഈ ശീലം തനിയെ മാറുമെന്നു കരുതുന്നത് തെറ്റാണ്. കേള്‍ക്കുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നു മാത്രമല്ലാ, പല്ലു കേടാക്കുന്ന ഒരു ശീലം കൂടിയാണിത്.
കുട്ടികളിലും ബ്രൂക്സിസം കണ്ടുവരാറുണ്ട്. കുട്ടികളുടെ വളര്‍ച്ചയില്‍ രണ്ടു സമയത്ത് ഈ ശീലം കണ്ടുവരുന്നു. കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ പല്ലില്ലെങ്കിലും മോണ അമര്‍ത്തിക്കടിക്കുന്ന ശീലം ചില കുട്ടികള്‍ക്കുണ്ടാകാറുണ്ട്. ചില കുട്ടികളില്‍ പല്ലു മുളച്ചു വരുമ്പോള്‍ അതു കൊണ്ടുള്ള അസ്വസ്ഥത കാരണം പല്ലും മോണയും അമര്ത്തിക്കടിക്കും. എന്നാല്‍ ഇത് സ്ഥിരമായ ഒരു ഇഫക്ട് കുട്ടികളിലുണ്ടാക്കില്ല.
കുട്ടികളിലെ പാല്‍പ്പല്ല് പൊഴിഞ്ഞ് പുതിയ പല്ലു വരുമ്പോളും ചിലപ്പോള്‍ ഈ ശീലം തുടരും. മുകളിലും താഴെയുമുള്ള പല്ലുകള്‍ ഒരേ നിരപ്പിലല്ലെങ്കിലും കുട്ടികളില്‍ ഈ ശീലം കണ്ടുവരാറുണ്ട്. ചില കുട്ടികളില്‍ അലര്‍ജി, എന്‍ഡോക്രൈന്‍ പ്രശ്നങ്ങള്‍ എന്നിവ കാരണവും പല്ലു കടിക്കുന്ന ശീലമുണ്ടാകും. ഇത് മുതിര്‍ന്നാലും നിലനില്ക്കുകയും ചെയ്യും.
ഉറക്കത്തില്‍ പല്ലു കടിയ്ക്കുന്നതു തന്നെയാണ് ബ്രൂക്സിസത്തിന്റെ പ്രധാന ലക്ഷണം. അവരവര്‍ക്ക് തിരിച്ചറിയാനാകില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ഇക്കാര്യം മനസിലാക്കാം. കൂര്‍ക്കംവലി പോലെ തന്നെ അടുത്തു കിടക്കുന്നവരുടെ ഉറക്കം കെടുത്തുന്ന ഒരു ശീലമാണിത്.
ബ്രൂക്സിസത്തിന്റെ കാരണം ഇപ്പോഴും വ്യക്തമായി തിരിച്ചറിയാനായിട്ടില്ല. സ്ട്രെസാണ് പ്രധാന കാരണമായി പറയുന്നത്. ദന്തരോഗങ്ങളും ഒരു പരിധി വരെ ഇതിന് കാരണമാകുന്നുണ്ട്. ഇത്തരം ശീലമുണ്ടെങ്കില്‍ ഡെന്റിസ്റ്റിന്റെ സഹായം തേടുന്നത് അത്യാവശ്യമായിരിക്കും. ദന്തരോഗങ്ങളാണ് ഇതിന് കാരണമെങ്കില്‍ പല്ലിന് ക്യാപ്പിടുക, റൂട്ട് കനാല്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ സഹായിക്കും.
പല്ലുകടിയ്ക്കുന്നതിനുള്ള പ്രധാന കാരണം സ്ട്രെസാണെന്നാണ് കരുതുന്നത്. അതുകൊണ്ട് സ്ട്രെസും ടെന്‍ഷനും ഒഴിവാക്കാനുള്ള വഴികള്‍ കണ്ടെത്തണം. യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ സഹായം ചെയ്യും.
കഫീന്‍ അടങ്ങിയ ഭക്ഷണസാധങ്ങളും പാനീയങ്ങളും മദ്യവും ഉപേക്ഷിക്കുക. പല്ലിന്റെയും മോണയുടേയും ആരോഗ്യം കാത്തു സൂക്ഷിക്കുക എന്നിവയും പല്ലു കടിയ്ക്കുന്നതിനുള്ള പരിഹാരങ്ങളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
