Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നിങ്ങളുടെ മനസ് ശരിയാണോ?

മാനസിക ആരോഗ്യം കൊണ്ട് മാനസിക നില എന്നതു മാത്രമല്ലാ, ഉദ്ദേശിക്കുന്നത്. ആത്മവിശ്വാസം, നല്ല ചിന്തകള്‍, സന്തോഷം തുടങ്ങിയവയെല്ലാം മാനസിക ആരോഗ്യത്തില്‍ ഉള്‍പ്പെടുന്നു.
നിങ്ങളുടെ മനസിന്റെ ആരോഗ്യനില നിങ്ങള്‍ക്കു തന്നെ തിരിച്ചറിയാം, സ്വയം വിശകലനത്തിലൂടെ.
മാനസിക സംഘര്‍ഷങ്ങളാണ് മാനസിക ആരോഗ്യത്തെ ബാധിക്കുന്നതില്‍ പ്രധാനം. ചിലര്‍ക്ക് നിസാര കാര്യങ്ങള്‍ക്കു പോലും ടെന്‍ഷന്‍ വരും. ബസൊന്ന് വൈകിയാല്‍, അല്ലെങ്കില്‍ കറിക്കല്‍പ്പം ഉപ്പു കൂടിയാല്‍ എന്നിങ്ങനെ. ആര്‍ക്കും ടെന്‍ഷനുണ്ടാകും, എന്നാല്‍ തീരെ നിസാര കാര്യങ്ങള്‍ക്കു കൂടി ടെന്‍ഷനടിക്കുന്നത് മാനസിക ആരോഗ്യം ശരിയല്ലെന്ന് മനസിലാക്കാം.
താനെന്തു ചെയ്താലും ശരിയായില്ലെന്ന് തോന്നലുണ്ടാകും. താന്‍ മറ്റുള്ളവരേക്കാള്‍ ചെറുതാണെന്ന അപകര്‍ഷതാ ബോധം. ഇവ രണ്ടും നിങ്ങളുടെ മാനസിക ആരോഗ്യം ശരിയല്ലെന്ന തോന്നലാണ് ഉണ്ടാക്കുന്നത്.
ഒരു കാര്യങ്ങള്‍ക്കും വ്യക്തമായൊരു തീരുമാനമെടുക്കാന്‍ സാധിക്കാതെ വരിക. ഇത് ചെറിയൊരു കാര്യമാണെങ്കില്‍ പോലും ഒരു കാര്യത്തിനും ഉറപ്പില്ലാതെ വരിക.
എന്തു കാര്യവും ചെയ്യുവാന്‍ ആത്മവിശ്വാസക്കുറവും ധൈര്യവും തോന്നാതിരിക്കുക. ഇത് ശരിയാകുമോയെന്ന ചിന്ത. ഇത് നിങ്ങളുടെ മാനസിക ആരോഗ്യക്കുറവാണ് കാണിക്കുന്നത്.
ചെറിയ കാര്യങ്ങള്‍ക്കു പോലും ദേഷ്യപ്പെടുകയോ സങ്കടപ്പെടുകയോ കരയുകയോ ചെയ്യുന്നവരുണ്ട്. ഇതും മനസിന്റെ ആരോഗ്യക്കുറവാണ് കാണിക്കുന്നത്.
വിശപ്പില്ലായ്മ, ഒരു കാര്യങ്ങളിലും താല്പര്യം തോന്നാതിരിക്കുക, എപ്പോഴും ഒരു സ്ഥലത്ത് ചടഞ്ഞിരിക്കുവാന്‍ തോന്നുക എന്നിവയും ഒരു വിധത്തില്‍ മനസിന്റെ പ്രശ്നം കൂടിയാണ്. മാനസിക ആരോഗ്യം ശരിയാണെങ്കില്‍ ഇത്തരം അവസ്ഥ ഉണ്ടാകില്ല.
കുടുബബന്ധത്തില് പോലും താളംതെറ്റലുകളുണ്ടാക്കാന് മാനസിക ആരോഗ്യനില ശരിയല്ലെങ്കില്‍ സാധ്യതയുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവിടാന്‍ താല്പര്യം തോന്നില്ല. കുടുംബകാര്യങ്ങളില്‍ വേണ്ട വിധം ശ്രദ്ധിക്കാനാവില്ല. സംസാരം കുറയും. സെക്സില്‍ താല്പര്യം കുറയും. ഇത്തരം അവസ്ഥകള്‍ മാനസിക ആരോഗ്യനില ശരിയല്ലെന്നു തന്നെയാണ് കാണിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
