Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
അയേണ്‍ കൂടിയാല്‍ പ്രമേഹം

സ്ത്രീ ശരീരത്തിന് അയേണ്‍ വളരെ പ്രധാനമാണ്. കാരണം ആര്‍ത്തവത്തിലൂടെ രക്തം ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നതു തന്നെ കാരണം. എന്നാല്‍ അയേണ്‍ സ്ത്രീ ശരീരത്തില്‍ കൂടുതലായാലും പ്രശ്നങ്ങളുണ്ടാകും.
അയേണ്‍ കൂടുതലാകുന്നത് ലിവര്‍ ക്യാന്‍സറിന് ഇട വരുത്തും. കൂടുതലുള്ള അയേണ്‍ ലിവറിലാണ് സംഭരിച്ചു വയ്ക്കുക. ഇത് ലിവറിന് സമ്മര്‍ദം കൂട്ടും. ഇത്് ലിവര്‍ ക്യാന്‍സറിന് ഇട വുത്തും.
അധികമുള്ള അയേണ്‍ ഹൃദയപ്രശ്നങ്ങളുണ്ടാക്കും. ഇത് ഹൃദയത്തില്‍ ഇലക്ട്രിക്കല്‍ കണ്ടക്ടീവിറ്റിയെ ബാധിക്കും. ഇത് ഹൃദയത്തിലേക്കുള്ള രക്തപ്രവാത്തെ ബാധിക്കുകയും അങ്ങനെ ഹൃദയപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.
ചര്‍മത്തെയും അധികമുള്ള അയേണ്‍ ബാധിക്കും. കൂടുതലുള്ള അയേണ്‍ ചര്‍മത്തിലെ സെല്ലുകളിലും സംഭരിക്കപ്പെടും. ഇത് ചര്മനിറത്ത്ിന് വ്യത്യാസമുണ്ടാക്കും. ഒരു ആഷ് നിറമായിരിക്കും ഇത്തരക്കാരുടെ ചര്‍മത്തിന്. അള്‍ട്രാവയലറ്റ് കിരണങ്ങളുമായി ഇത് കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
പ്രമേഹത്തിനും അയേണ്‍ വഴിയൊരുക്കും. അയേണ്‍ കൂടുതലായാല്‍ ഹീമോക്രൊമാറ്റോസിസ് എന്നൊരു അവസ്ഥക്ക് വഴി വയ്ക്കും. ഇത് പാന്‍ക്രിയാസിന്റെ പ്രവര്‍ത്തങ്ങളെ ബാധിക്കുകയും ചെയ്യും. രക്തത്തിലെ ഗ്ലൂക്കോസ് അളവിനെയും ഇത് ബാധിക്കും. ഇത് പ്രമേഹകാരണമാകും.
പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, അല്‍ഷീമേഴ്സ്, പെരുമാറ്റവൈകല്യങ്ങള്‍ എന്നിവയും ഇരുമ്പിന്റെ അംശം കൂടുതലായാല്‍ ഉണ്ടാകുമെന്ന് തെളിഞ്ഞിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
