Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
കൗമാരം പക്വതയും പക്വതക്കുറവും
ശരീരത്തില്‍ മാത്രമല്ലാ, മനസിലും പെരുമാറ്റത്തിലും മാറ്റങ്ങള്‍ വരുന്ന സമയം കൂടിയാണിത്. ആര്ത്താവാരംഭത്തോടെ താന്‍ ചെറിയ കുട്ടിയല്ല എന്നൊരു ചിന്ത മിക്കവാറും പെണ്‍കുട്ടികള്‍ക്കുണ്ടാകും. ഇതനുസരിച്ച് ഇവര്‍ കൂടുതല്‍ പക്വതയോടെ പെരുമാറുകയും ചെയ്യും.

മൂഡ് മാറ്റവും ഈ സമയത്തിന്റെ പ്രത്യേകതമാണ്. ദേഷ്യവും സങ്കടവും സന്തോഷവുമെല്ലാം മാറി മാറി വരുന്ന സമയം. കണ്ടു നില്‍ക്കുന്നവര്‍ക്ക് പലപ്പോഴും ഈ വേഷപ്പകര്‍ച്ച ഉള്‍ക്കൊള്ളാന്‍ സാധിച്ചെന്നു വരികയുമില്ല.
സ്വയം ഉള്ളിലേക്കൊതുങ്ങുന്നതിനോടൊപ്പം എന്തിനെയും ഏതിനേയും വിമര്‍ശിക്കാനും ഈ പ്രായത്തില്‍ തോന്നലുണ്ടാകും. മറ്റുള്ളവരെ അനുകരിക്കാനും കൗമാരപ്രായക്കാര്‍ക്ക് താല്പര്യമേറും.
ഇത്തരം ഘട്ടങ്ങളില്‍ കുടുംബാംഗങ്ങള്‍ക്ക്, പ്രത്യേകിച്ച് അമ്മയ്ക്ക് പലതും ചെയ്യാനുണ്ട്. കുട്ടി മുതിര്‍ന്നു പോയി ഇനി നിയന്ത്രണങ്ങളാകാം എന്ന കര്ശനനിലാപാടെടുക്കരുത്. ഇത് വിപരീതഫലമേ ഉണ്ടാക്കൂ. നിയന്ത്രിക്കാന്‍ നോക്കുന്നതിനേക്കാള്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കൊടുക്കുക എന്ന സൗഹൃദരീതിയായിരിക്കും നല്ലത്.
കൗമാരത്തില്‍ ശരിതെറ്റുകളുടെ അതിര്‍വരമ്പും വളരെ നേര്‍ത്തതായിരിക്കും. കൂട്ടുകെട്ടുകളാണ് ഈ സമയത്ത് കൂടുതല്‍ സ്വാധീനം ചെലുത്തുക. ഇത്തരം കാര്യങ്ങളില്‍ മാതാപിതാക്കളും ശ്രദ്ധിക്കുക തന്നെ വേണം.
കുട്ടി തെറ്റായ വഴിക്കു നീങ്ങുന്നുവെന്നു തോന്നിയാല്‍ കാത്തിരിക്കാതെ ഉടനെ പ്രതികരിക്കണം. അടിയും ശകാരവുമൊന്നുമല്ല, നല്ല രീതിയില്‍ കാര്യങ്ങള്‍ പറയുന്നതാണ് ഇവിടെയും ഗുണം ചെയ്യുക.
എന്തുണ്ടെങ്കിലും അമ്മയോട് വന്നു പറയാനുള്ള ഒരു സ്വാതന്ത്ര്യം കുട്ടികള്‍ക്കുണ്ടാകണം. ഇതിനു പറ്റിയ കുടുംബാന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുകയെന്നത് അച്ഛനമ്മമാരുടെ കടമയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
