Latest Updates
-
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം -
ചോറും റൊട്ടിയും ഒഴിവാക്കണോ? തടി കുറയ്ക്കാൻ സെലിബ്രിറ്റി ഡയറ്റുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് അറിയുക -
ബുധാദിത്യ യോഗം ഇന്ന്: ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
സെപ്റ്റംബർ 26: ചന്ദ്രൻ കുംഭത്തിൽ നിന്ന് മീനത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പുലരി! -
പൂയം നക്ഷത്രത്തിലേക്ക് ചൊവ്വ: ഈ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
ഇന്ന് രവി യോഗം: പ്രധാന നഗരങ്ങളിലെ ശുഭമുഹൂർത്തവും രാഹുകാലവും, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ നേട്ടം! -
സെപ്റ്റംബർ 26, 27: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 25 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 24 രാശിഫലം: കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ, നിങ്ങളുടെ രാശിക്ക് ഇന്ന് എന്ത് സംഭവിക്കും?
മെനോപോസ് ലക്ഷണങ്ങള്‍ പുരുഷന്മാരില്

ശരീരം തടിക്കുന്നതാണ് പുരുഷ മെനോപോസിന്റെ പ്രത്യക്ഷ ലക്ഷണമെന്നു പറയാം. മസിലുകള്‍ നഷ്ടപ്പെടും. മുടി കൊഴിച്ചില്‍, ശരീരവേദന, പ്രത്യേകിച്ച് കാല്, കൈ മുട്ട് വേദന എന്നിവ അനുഭവപ്പെടും.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂഡ് വ്യത്യാസങ്ങളും ഉണ്ടാക്കും. പെട്ടെന്ന് ദേഷ്യം വരും. ദേഷ്യം വരുന്നതാണ് പ്രധാന മൂഡുമാറ്റമെന്നു വേണമെങ്കില്‍ പറയാം. നിമിഷ നേരം കൊണ്ട് മൂഡ് മാറി മറഞ്ഞെന്നു വരാം. ഒരു നിമിഷം സന്തോഷമാണെങ്കില്‍ അടുത്ത നിമിഷം ദേഷ്യം വരും, കുറച്ചു കഴിയുമ്പോള്‍ സങ്കടമായിരിക്കും തോന്നുക. മടിയും അലസതയും അനുഭവപ്പെടാം.
രാത്രി സമയത്ത് അമിതമായി വിയര്‍ക്കുന്നതും പുരുഷന്മാര്ക്കുണ്ടാകുന്ന ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണമാണ് ചിലപ്പോള്‍ ശരീരം വിയര്‍ക്കുന്നുണ്ടെങ്കിലും തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. ഉറക്കം വരാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകും.
സെക്സ് താല്പര്യം കുറയുന്നതാണ് മറ്റൊരു മെനോപോസ് ലക്ഷണം. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവിലുണ്ടാകുന്ന കുറവാണ് കാരണമായി പറയുന്നത്. ലൈംഗിക താല്പര്യം കുറയുക മാത്രമല്ലാ, ഉദ്ധാരണക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെടുകയും ചെയ്യും. എന്നാല്‍ ഇത് വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുകയില്ല.
കൃത്യമായ വ്യായാമവും ഭക്ഷണവുമാണ് ഈ പ്രശ്നം മറി കടക്കാനുള്ള മാര്‍ഗങ്ങള്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
