Latest Updates
-
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം
വന്ധ്യത തടയും ഭക്ഷണം

പല സ്ത്രീകള്‍ക്കും ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടു നേരിടേണ്ടി വരുന്നത് ഇന്നത്തെ കാലത്ത് പൊതുവെ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഇതിന് വൈദ്യശാസ്ത്രം പലപ്പോഴും പ്രതിവിധി കണ്ടെത്താറുമുണ്ട്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ സാധിക്കുമെങ്കില്‍ അതല്ലേ നല്ലത്. ഇതില്‍ ഭക്ഷണകാര്യങ്ങളും പ്രധാനമാണ്.
വന്ധ്യത തടയാനും ഒരു പരിധി വരെ ഒഴിവാക്കാനും സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. ധാന്യങ്ങള്‍ക്ക് ഇവയില്‍ പ്രത്യേക സ്ഥാനമുണ്ട്. പ്രത്യേകിച്ചും തവിട് കളയാത്ത ധാന്യങ്ങള്‍ക്ക്. ഇവ ശരീരത്തിലെ രക്തസമ്മര്‍ദം കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതുവഴി ഇവ പ്രത്യുല്പാദന അവയവങ്ങളുള്പ്പെടെയുള്ള ശാരീരിക അവയവങ്ങളുടെ ആരോഗ്യം കാക്കുന്നു.
ഇലക്കറികളും സ്ത്രീ വന്ധ്യത തടയുവാന്‍ വളരെ നല്ലതാണ്. ഇവയില്‍ ധാരാളം വൈറ്റമിനുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ചീര, പാലക്, ബ്രൊക്കോളി, ബീന്‍സ്, പീസ്, ശതാവരി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും. ചീര, പാലക് എന്നിവയില്‍ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ് ഗര്‍ഭധാരണത്തെയും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തേയും കാക്കും.
പാലും പാലുല്‍പ്പന്നങ്ങളും വന്ധ്യതയ്ക്കുള്ള ചില പരിഹാരമാര്ഗങ്ങളാണെന്നു വേണമെങ്കില്‍ പറയാം. ഇവ എല്ലുകളുടെ ബലം കാക്കും. മാത്രമല്ലാ, ഗര്‍ഭസ്ഥ ശിശുക്കളുടെ ആരോഗ്യത്തിനും ഇത് നല്ലതുതന്നെ. കൊഴുപ്പില്ലാത്ത പാല്, പുഴുങ്ങിയ മുട്ട, തൈര് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
മാംസാഹാരം ഇഷ്ടപ്പെടുന്നവര്‍ക്ക് ടര്‍ക്കി, കൊഴുപ്പു കുറഞ്ഞ ഇറച്ചി എന്നിവ നല്ലതാണ്. ഇവയും പ്രത്യുല്പാദനത്തെ സഹായിക്കുന്നവയാണ്. അതുകൊണ്ടുതന്നെ വന്ധ്യത ഒഴിവാക്കാനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
