Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
കിഡ്നി പ്രശ്നങ്ങള്‍ തിരിച്ചറിയൂ

ബിപി കൂടുതലാവുക, കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ് തോത് വര്‍ദ്ധിക്കുക തുടങ്ങിയ അവസ്ഥകള്‍ കിഡ്നി പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. പ്രമേഹം കൂടിയാലും കിഡ്നി വേണ്ട രീതിയില്‍ പ്രവര്ത്തിക്കാതാകും.
കാലുകളിലും പിന്നീട് ദേഹത്താകെയും നീര് വരിക, വിശപ്പു കെടുക, ഭാരക്കുറവ്, ക്ഷീണം, ഛര്‍ദി, മനംപിരട്ടല്‍, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ കിഡ്നി തകരാറിനെയായിരിക്കും കാണിക്കുന്നത്.
കിഡ്നി പ്രശ്നങ്ങളുള്ളവര്‍ക്ക് ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകും. എന്നാല്‍ കുറഞ്ഞ അളവില്‍ കടുത്ത നിറത്തിലായിരിക്കും മൂത്രം പോവുക. ചിലപ്പോള്‍ മൂത്രത്തില്‍ രക്തത്തിന്റെ അംശം കണ്ടെന്നു വരാം.
വായില്‍ രുചി വ്യത്യാസം അനുഭവപ്പെടുന്നതായി കിഡ്നി പ്രശ്നങ്ങളുള്ളവര്‍ പറയാറുണ്ട്. ഏതെങ്കിലും ലോഹത്തിന്റേതു പോലുള്ള രുചി ചിലപ്പോള്ൃ വായില്‍ അനുഭവപ്പെടും. കിഡ്നി ശരിക്കും പ്രവര്‍ത്തിക്കാത്തതിനാല്‍ രക്തത്തില്‍ മാലിന്യങ്ങള്‍ അടിയുന്നതായിരിക്കും ഇതിന്റെ കാരണം.
ദേഹമാകെ ചൊറിച്ചിലനുഭവപ്പെടുന്നതായും കിഡ്നി തകരാറുള്ളവര്‍ പറയാറുണ്ട്. രക്തത്തിലെ മാലിന്യങ്ങള്‍ തന്നെയാണ് ഇതിനും കാരണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
