Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ബേബി നാപ്കിന് പുരുഷവന്ധ്യത വരുത്തും
ഒരു കുഞ്ഞിക്കാല് കാണാനാവാത്തത് പല ദമ്പതിമാരുടേയും ജീവിതത്തിലെ തീരാനഷ്ടമായി മാറുന്നുണ്ട്.

വന്ധ്യത ഒരാളുടെ മാത്രം കുഴപ്പമാവണമെന്നില്ല. സ്ത്രീക്കും പുരുഷനും വന്ധ്യതാ പ്രശ്നങ്ങളുണ്ടാകാം. ഇതിന് പലവിധ കാരണങ്ങളുമുണ്ട്. ചിലരില്‍ ഇത് ജന്മനാ ഉണ്ടാകൂന്നതാണെങ്കില് ചിലപ്പോള്‍ രോഗങ്ങള്‍ കാരണമോ ജീവിതശൈലി കാരണവുമാകാം.
വന്ധ്യത വന്നു ചികിത്സിക്കുന്നതിലും നല്ലത് വരാതെ നോക്കുകയാണ്. ഇതിന് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
പുരുഷവന്ധ്യത തടയാനായി ഒരാള്‍ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.
കുഞ്ഞുങ്ങള്‍ക്ക്, അത് ആണ്കുഞ്ഞായാലും പെണ്കുഞ്ഞായാലും നാപ്കിനുകള്‍ ഉപയോഗിക്കാറുണ്ട്. ഇവയില്‍ പലതിനും പ്ലാസ്റ്റിക് പുറംചട്ടയാണ് ഉള്ളത്.
ഇത്തരം നാപ്കിനുകള്‍ ആണ്‍കുട്ടികള്‍ക്ക് ഉപയോഗിക്കുന്നത് ഭാവിയില്‍ വന്ധ്യതയ്ക്ക് കാരണമാകാം. കാരണം വൃഷണങ്ങള്‍ കൂടുതല്‍ ചൂടാകുന്നത് ഭാവിയില്‍ ബീജോല്‍പാദനത്തെ ബാധിക്കാം. നാപ്കിനുകള്‍ കെട്ടിവയ്ക്കുമ്പോള്‍ വൃഷണങ്ങള്‍ കൂടുതല്‍ ചൂടാകുകയാണ് ചെയ്യുന്നത്.
വല്ലാതെ ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കുന്നതും ദോഷം ചെയ്യും. ഈ രീതിയിലും വൃഷണങ്ങള്‍ ചൂടാകാന്‍ സാധ്യതയുണ്ട്.
ചില കുട്ടികളില്‍ വൃഷണങ്ങള്‍ വൃഷണസഞ്ചിയിലേക്ക് ഇറങ്ങിവരാതിരിക്കും. ഇത് ചെറുപ്പത്തിലേ ചികിത്സിച്ച് ശരിയാക്കിയില്ലെങ്കില്‍ ഭാവിയില്‍ വന്ധ്യതക്കു കാരണമാകാവുന്ന ഒരു അവസ്ഥയാണ്.
അമിതമായ മദ്യപാനം, പുകവലി, കൂടുതല്‍ സമയം ബൈക്കോടിക്കുക, ലാപ്ടോപ്പ് മടിയില്‍ വയ്ക്കുക, മൊബൈല്‍ പോക്കറ്റില്‍ സൂക്ഷിക്കുക തുടങ്ങിയവ പുരുഷവന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.
മുണ്ടിനീര് പോലുള്ള രോഗങ്ങളും പുരുഷന്മാരില് വന്ധ്യത വരുത്താനുള്ള സാധ്യത കൂടുതലാണ്.
അടുത്ത പേജില്‍
വന്ധ്യത വരുത്തിവയ്ക്കാതിരിക്കുക
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
