Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
റിലാക്സ് ചെയ്യാന്‍ ചില വഴികള്‍

ചിരിക്കുന്നതാണ് റിലാക്സ് ചെയ്യാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്ന്. മനസു തുറന്ന് ചിരിച്ചു നോക്കൂ. മനസിനു മാത്രമല്ലാ, സൗന്ദര്യത്തിലും ഇത് ഗുണം ചെയ്യും. എപ്പോഴും മസില് പിടിച്ച് ടെന്‍ഷനും ഉള്ളില്‍ കൊണ്ട് നടക്കേണ്ട കാര്യവുമില്ലല്ലോ.
വ്യായാമം റിലാക്സ് ചെയ്യാനുള്ള മാര്‍ഗങ്ങളിലൊന്നാണ്. ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ലാ, മാനസിക ആരോഗ്യത്തിനും ഇത് വളരെ ഗുണം ചെയ്യും. ജിം, നീന്തുക, നടക്കുക, ഓടുക തുടങ്ങിയ ധാരാളം വ്യായാമങ്ങളുണ്ട്.
ദീര്‍ഘമായി ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്നത് റിലാക്സ് ചെയ്യുന്നതിനുള്ള നല്ലൊരു വഴിയാണ്. യോഗ ചെയ്യുന്നത് റിലാക്സ് ചെയ്യാന്‍ സഹായിക്കുമെന്ന് പറയുന്നതിന്റെ കാരണവും ഇതുതന്നെ.
നല്ല ചിന്തകള്‍ എപ്പോഴും മനസിന് ആശ്വാസം നല്‍കും. പിരിമുറുക്കങ്ങളകറ്റും. ഇത് പൊസറ്റീവ് എനര്‍ജി ശരീരത്തിന് നല്‍കുകയും ചെയ്യും.
പാട്ട്, ഡാന്‍സ് തുടങ്ങിയവ മനസിനെ റിലാക്സ് ചെയ്യിപ്പിക്കുന്നതിനുള്ള നല്ല വഴികളാണ്. ഇഷ്ടമുള്ള ഏതു വിനോദങ്ങളും പിരമുറുക്കം കുറയ്ക്കും. നാം ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ അതില്‍ മനസ് അറിയാതെ തന്നെ കേന്ദ്രീകരിക്കപ്പെടും. ഇത് ടെന്‍ഷനും മറ്റു ചിന്തകളും അകറ്റി റിലാക്സ് ചെയ്യാന്‍ അവസരമുണ്ടാക്കും.
റിലാക്സ് ചെയ്യാനുള്ള നല്ലൊരു വഴിയാണ് എണ്ണ തേച്ചു കുളി. വിശാലമായി ഒന്നു കുളിച്ചു നോക്കൂ, ശരീരത്തിനൊപ്പം മനസിനും സുഖം ലഭിക്കും.
നല്ലപോലെ ഒന്നുറങ്ങിയാല്‍ ടെന്‍ഷന്‍ മാറുമെന്ന് പറയുന്ന കേട്ടിട്ടില്ലേ. റിലാക്സ് ചെയ്യാനും ക്ഷീണം മാറാനുമുള്ള നല്ലൊരു വഴിയാണ് ഇത്.
ഏതു തെരഞ്ഞെടുക്കണമെന്ന് ഓരോരുത്തരേയും ആശ്രയിച്ചിരിക്കും. റിലാക്സ് എന്ന വാക്കിന് അര്ത്ഥമുണ്ടാകണമെന്നു മാത്രം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
