Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സൗന്ദര്യത്തിന് ചില ഭക്ഷണകാര്യങ്ങള്‍

കഴിയ്്ക്കുന്ന ഭക്ഷണമെന്താണോ, അതാണ് നിങ്ങള്‍ എന്ന് പറയും. സൗന്ദര്യസംരക്ഷത്തിനേക്കാളുപരി സൗന്ദര്യത്തിനു വേണ്ടത് നല്ല ഭക്ഷണമാണെന്നു ചുരുക്കം.
സാധാരണയായി ഒരാള്‍ കഴിയ്ക്കുന്ന കൊഴുപ്പിന് തുല്യമായ കൊഴുപ്പാണ് ശരീരം ഉപയോഗിക്കുക. ഇവ രണ്ടിന്റെ കാര്യത്തിലും ശരീരം ബാലന്‍സ് വയ്ക്കുന്നുണ്ടെന്നു ചുരുക്കും. ഈ ബാലന്‍സ് നഷ്ടപ്പെടുമ്പോഴാണ് ശരീരഭാരവും കുറയുന്നത്. അതുകൊണ്ടുതന്നെ കഴിയ്ക്കുന്ന ഭക്ഷണവും ചെയ്യുന്ന വ്യായാമവും വണ്ണം കുറയുന്നതിന് പ്രധാനമാണ്. മെലിഞ്ഞ ശരീരം സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണവുമാണ്.
വണ്ണം കൂടുതലുള്ളവരുടെ ശരീരത്തില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റുകളും ധാരാളമായിട്ടുണ്ടാകും. ഇത് ശരീരം ഉപയോഗപ്പെടുത്തിയാല്‍ മാത്രമെ വണ്ണം കുറയുകയുള്ളൂ. അതുകൊണ്ട് കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പും ഭക്ഷണത്തില്‍ നിന്ന് കുറച്ച് പകരം നാരുകളും പ്രോട്ടീനുകളും കൂടുതല്‍ അടങ്ങിയ ഭക്ഷണം ഉപയോഗിക്കുക.
പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഓട്സ്, തവിടു കളയാത്ത ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവയില്‍ ധാരാളം നാരുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളെല്ലാം ലഭിക്കുകയും ചെയ്യും, അതേ സമയം തടി കൂടുമെന്ന ഭയവും വേണ്ട.
ഭക്ഷണം കുറേശെയായി നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കുക. ദിവസവും 10 ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുകയും വേണം.
ചായ, കാപ്പി എന്നിവയ്ക്ക് പകരം ഫ്രഷ് ജ്യൂസ്, ഗ്രീന്‍ ടീ, മോര് എന്നിവ ശീലമാക്കുക. ബദാം, മത്സ്യം എന്നിവ ചര്‍മത്തിന് വളരെ നല്ലതാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസഡാണ് ഈ ഗുണമുണ്ടാക്കുന്നത്.
ശരീരവണ്ണം കുറയുകയും ചര്‍മം നന്നാവുകയും ചെയ്താല്‍ സൗന്ദര്യത്തിന് മുക്കാല്‍ ഭാഗമായി. ബാക്കി കാല് ശതമാനം മാത്രം മതിയാകും സൗന്ദര്യസംരക്ഷണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
