Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മസില് കയറുന്നതിന് പരിഹാരം

കാലില്‍ മസില് കയറുമ്പോള്‍ കാല് വേഗത്തില്‍ ചലിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഒരു മാര്‍ഗം. തനിയെ കാല് ചലിപ്പിക്കാന്‍ കഴിയാതെ വരികയാണെങ്കില്‍ കൈകള്‍ കൊണ്ട് കാലുകള്‍ ചലിപ്പിക്കുക. വേദന കുറയുന്നതു വരെ തുടര്‍ച്ചയായി ഇങ്ങനെ ചെയ്യണം.
എണ്ണയിട്ടു മസാജ് ചെയ്യുന്നതും വളരെ നല്ലതാണ്. വിരല്‍ത്തുമ്പില്‍ എണ്ണയെടുത്ത് മസാജ് ചെയ്യുക. ഇതിന് ശേഷം കാലുകള്‍ പതുക്കെ ചലിപ്പിച്ചു കൊണ്ടിരിക്കുക.
കിടക്കുന്ന രീതി വളരെ പ്രധാനമാണ്. ശരിയായ രീതിയില്‍ കിടക്കാതിരുന്നാലും മസില് കയറി വേദനയനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഉറങ്ങുമ്പോള്‍, കാലിന് ഒരു തലയിണയുടെ സപ്പോര്‍ട്ട് കൊടുക്കുന്നത് ഗുണം ചെയ്യും.
രാത്രി കിടക്കുമ്പോള്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ഇത് രക്തപ്രവാഹത്തിന് തടസമുണ്ടാക്കുന്നില്ല. അതുകൊണ്ടുതന്നെ മസില് കയറുന്നതും കുറയും.
ഉറങ്ങാനായി കിടക്കുമ്പോള്‍ അല്പനേരം കാലുകള്‍ കട്ടിലില്‍ നിന്ന് താഴേയ്ക്കായി തൂക്കിയിടുക. പിന്നീട് സാധാരണ രീതിയില്‍ കിടക്കാം. മസില് വേദന കുറയ്ക്കാന്‍ ഇതും നല്ലൊരു വഴിയാണ്.
ശരീരത്തിലെ ജലാംശം കുറയുന്നതും മസില് കയറാന്‍ ഇട വരുത്തും. നല്ലപോലെ വെള്ളം കുടിയ്ക്കുക. ഇതുകൊണ്ട് രക്തപ്രവാഹം ശരിയായി നടക്കും. കാപ്പി, മദ്യം, കോള തുടങ്ങിയ പാനീയങ്ങള്‍ ശരീരത്തിലെ ജലാംശം കുറയ്ക്കും. ഇവ കഴിവതും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതും ഗുണം ചെയ്യും.
മസില് കയറുന്നതും വേണമെങ്കില്‍ ആരോഗ്യ പ്രശ്നമായി എടുക്കാം. കാലിനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
