Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
നീന്തി ടെന്ഷനകറ്റാം

മസിലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു വഴിയാണ് നീന്തുന്നത്. കൈകാലുകളിലേയും ശരീരഭാഗങ്ങളിലേയും മസിലുകള്‍ക്ക് നീന്തുന്നതു വഴി ബലവും ഉറപ്പും ലഭിക്കും. നെഞ്ച്, തുട, പുറക് എന്നീ ഭാഗങ്ങളിലെ മസിലുകള്‍ക്ക് ചേര്‍ന്ന വ്യായാമമാണിത്. ഇവയ്ക്കായി മാത്രമുള്ള വ്യായാമം ജിമ്മുകളില്‍ പോലും സാധാരണ ലഭ്യമല്ല.
ശരീരത്തിന് വഴക്കമില്ലാത്തതാണ് പലരുടേയും പ്രശ്നം. അല്പം കഴിയുമ്പോള്‍ ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ ഇത് വരുത്തി വയ്ക്കും. നാം ആഗ്രഹിക്കുന്നിടത്ത് നമ്മുടെ ശരീരമെത്താത്തതും വിചാരിച്ച രീതിയില്‍ ശരീരഭാഗങ്ങള്‍ ചലിപ്പിക്കാന്‍ കഴിയാത്തതും ഈ വഴക്കക്കുറവിന്റെ പ്രശ്നമാണ്. നീന്തല്‍ ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് കയ്യ്, കാല്, കഴുത്ത് തുടങ്ങിയ എല്ലാ ഭാഗങ്ങള്‍ക്കും വഴക്കം നല്‍കും.
ടെന്‍ഷനകറ്റാനും ഏകാഗ്രത നേടാനുമുള്ള നല്ലൊരു വ്യായാമമാണ് നീന്തല്‍. ഇതു ചെയ്യുമ്പോള്‍ ശരീരം മാത്രമല്ലാ, മനസും കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. മറ്റു കാര്യങ്ങളാലോചിച്ച് ടെന്‍ഷനടിക്കാനുള്ള സമയം കിട്ടുകയുമില്ല. മനസ് ഒന്നിലേക്കു മാത്രം കേന്ദ്രീകരിക്കാനുള്ള കഴിവ് ലഭിക്കുകയും ചെയ്യും.
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കൊഴുപ്പു മാറ്റാന്‍ പറ്റിയ വ്യായാമം കൂടിയാണിത്. ഹൃദയത്തിന്റെ ആരോഗ്യത്തിനും ചേര്‍ന്ന വ്യായാമം.
:
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
