Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മസാലകള്‍ ആരോഗ്യം നന്നാക്കും
മസാലകളുടെ ഉപയോഗം കറിക്കു രുചി കൂട്ടുന്നതു മാത്രമല്ലാ, ശരീരത്തിലെ പല വിഷപദാര്‍ത്ഥങ്ങളും പുറന്തള്ളുവാന്‍ ഇത് സഹായിക്കും.

വെളുത്തുള്ളി വെറുമൊരു മസാല മാത്രമല്ലാ, ഇതിന് അണുനാശിനിയുടെ ഗുണം കൂടിയുണ്ട്. ആന്റി ഓക്സിഡന്റായ ഇത് ഫംഗല്‍ ബാധകള്ക്കെതിരെയുള്ള നല്ലൊരു മരുന്നു കൂടിയാണ്. മുറിവുണക്കാനുള്ള കഴിവുള്ളതു കൊണ്ട് ആന്റിസെപ്റ്റിക് എന്നും ഇതിനെ പറയാം. ആമാശയക്യാന്‍സര്‍ വരുന്നതു തടയാന്‍ വെളുത്തുള്ളി നല്ലതാണ്. ഹൃദയരോഗങ്ങള്‍ക്കു പറ്റിയ നല്ലൊരു മരുന്നാണിത്. ഗ്യാസ്, അസിഡിറ്റി എന്നിവയ്ക്കും പരിഹാരം.
മഞ്ഞളിന് ദഹനം ശക്തിപ്പെടുത്താനും ഫംഗസ് ബാധകള്‍ തടയാനും ശരീരത്തില്‍ നിന്ന് വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളാനും ഇതിന് കഴിയും. ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള നല്ലൊരു മാര്‍ഗം കൂടിയാണ് മഞ്ഞള്‍.
ഇഞ്ചിയും നല്ലൊരു മരുന്നാണ്. ഇതില്‍ അന്റാസിഡുകളും ലാക്സേറ്റീവ് പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ദഹനം എളുപ്പമാക്കാനും ശരീരത്തില്‍ നിന്ന് വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളാനും ഇതിന് കഴിയും. ചുമ, കോള്‍ഡ് തുടങ്ങിയവക്കുള്ള മരുന്നു കൂടിയാണിത്. ഇഞ്ചിയിട്ട ചായ കുടിച്ചാല്‍ തലവേദന പെട്ടെന്നു മാറുകയും ചെയ്യും.
ശരീരത്തിലെ വിഷാംശം മാറ്റുന്നതിന് മുളകു പൊടിയും സഹായിക്കും. ഇത് ശരീരത്തിന് ചൂടു പകരാനും നല്ലതാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഇത് നല്ലതാണ്.
കറികളില്‍ ഉപയോഗിക്കുന്ന കറുവാപ്പട്ടയിലും ഔഷധഗുണങ്ങള്‍ ഏറെയുണ്ട്. ദഹനത്തിനു സഹായിക്കുക മാത്രമല്ലാ, ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഇതിന് കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
