Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
മെനോപോസും ലൈംഗികമരവിപ്പിന് കാരണം

ചിലര്‍ക്ക് ആര്‍ത്തവശേഷം സെക്സ് വേദനാജനകമാകാറുണ്ട്. ചിലര്‍ക്കാവട്ടെ, മെനോപോസിനോട് അസുബന്ധമായി വരുന്ന ഡിപ്രഷന് ലൈംഗികതാല്പര്യക്കുറവ് വരുത്താറുണ്ട്. പ്രത്യേക കാരണങ്ങളില്ലാതെ ആര്‍ത്തവവിരാമത്തോടെ സെക്സ് വേണ്ട എന്നു തീരുമാനിക്കുന്നവരുമുണ്ട്. ഇത്തരം കാരണങ്ങളും ഫ്രിഡിജിറ്റിക്കു വഴി വച്ചേക്കാം.
ലൈംഗിക മരവിപ്പു മാറ്റിയെടുക്കാവുന്ന അവസ്ഥയാണ്. മരുന്നിനേക്കാളേറെ സമീപനം കൂടുതല്‍ ഗുണം ചെയ്യുന്ന രോഗാവസ്ഥ. ഇതിന് പരമപ്രധാനം ദമ്പതികള്‍ തമ്മിലുള്ള ആത്മബന്ധം തന്നെയാണ്.
ഊഷ്മളമായ ഒരു ബന്ധത്തിലേ സെക്സിന്റെ ആവശ്യം സ്ത്രീക്കു തോന്നുകയുള്ളൂ. ഇത് സ്ത്രീ പുരുഷ വ്യത്യാസങ്ങളില്‍ പ്രധാനവുമാണ്. പ്രായമോ അവസ്ഥകളോ ഒന്നും സെക്സിന് തടസമല്ലെന്ന തോന്നല്‍, അതിന്റെ പ്രാധാന്യം, സ്ത്രീക്കു മനസിലാക്കിയെടുക്കാന്‍ സാധിക്കണം. മനസിലാക്കിക്കൊടുക്കാന്‍ പങ്കാളിക്കും.
ശാരീരിക അസ്വസ്ഥകളും രോഗങ്ങളുമാണ് കാരണമെങ്കിലും ഡോക്ടറുടെ സഹായം തേടാം. കെഗെല്‍ വ്യായാമങ്ങള്‍ പരിശീലിക്കുന്നത് സെക്സിന് സഹായകമാകും.
ദമ്പതികള്‍ മനസു കൊണ്ട് ഒന്നായിരിക്കേണ്ടത് നല്ല സെക്സിനും പ്രധാനമാണ്. മനസു കൊണ്ട് ഇരു കരയിലാണെങ്കില്‍ വെറുമൊരു അനുഷ്ഠാനം മാത്രമായി സെക്സ് മാറും. കാലക്രമേണ ഇരുകൂട്ടര്‍ക്കും മടുപ്പനുഭവപ്പെടുകയും ചെയ്യും.
മുന്‍പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
