Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഉറങ്ങാനും വ്യായാമം

ഉറങ്ങുന്നതിന് അല്പം മുന്‍പ് വ്യായാമം ചെയ്തു നോക്കൂ. നല്ല ഉറക്കം ലഭിക്കും. ഇത് ക്ഷീണം കൊണ്ടല്ല, മറിച്ച് വ്യായാമം കൊണ്ടുണ്ടാകുന്ന ശാരീരികപ്രവര്‍ത്തനങ്ങള്‍ കാരണമാണ്.
നല്ല ഉറക്കത്തിന് നല്ല മൂഡും പ്രധാനമാണ്. വ്യായാമം തലച്ചോറിലെ ഹോര്‍മോണുകളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കും. നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുകയും ചെയ്യും.
വ്യായാമം ശരീരത്തിന്റെ ഊഷ്മാവ് ഉയര്‍ത്തും. അല്പസമയം കഴിയുമ്പോള്‍ ഇത് താഴും. ഊഷ്മാവ് കുറയുമ്പോള്‍ സ്വാഭാവികമായും ഉറക്കം വരും. കിടക്കുന്നതിന് മുന്‍പ് വ്യായാമം ചെയ്യുന്നത് നല്ല ഉറക്കത്തിന് സഹായിക്കുമെന്നു പറയുന്നതിന്റെ കാരണം ഇതാണ്.
ഉറക്കത്തിന് കൂടുതല്‍ സഹായിക്കുക കാര്‍ഡിയോ വാസ്കുലാര്‍ വ്യായാമങ്ങളാണ്. മസില് സ്ട്രെച്ചിംഗ് വ്യായാമങ്ങളും നല്ലതുതന്നെ. യോഗ ചെയ്യുന്നതു മനസ് ശാന്തമാകാന്‍ സഹായിക്കും.
ഓടുക, ചാടുക, നീന്തുക, ഡാന്‍സിംഗ്, സ്കിപ്പിംഗ് തുടങ്ങിയ വ്യായാമങ്ങളും ഉറക്കത്തെ സഹായിക്കുന്നവയാണ്. ഇവ രക്തത്തിലെ ഓക്സിജന്റെ അളവ് കൂട്ടും. ഉറങ്ങുന്നതിന് മുന്‍പ് 20 മിനിറ്റെങ്കിലും ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നതാണ് നല്ലത്.
യോഗ ചെയ്യുമ്പോള്‍ ശ്വസനക്രിയകള്‍ ചെയ്യുന്നത് ഒഴിവാക്കരുത്. ശരീരത്തിനും മനസിനും ഇവ ഒരുപോലെ ഗുണം ചെയ്യും.
നടക്കുന്നതും നല്ല ഉറക്കത്തെ സഹായിക്കും. ഭക്ഷണം കഴിഞ്ഞ് അരമണിക്കൂറെങ്കിലും നടക്കുന്ന ശീലമുണ്ടാക്കിയെടുക്കുക.
വ്യായാമം കഴിഞ്ഞ ഉടനെ ഉറങ്ങാന്‍ കിടക്കരുത്. 15 മിനിറ്റെങ്കിലും കഴിഞ്ഞ ശേഷം ഉറങ്ങുന്നതായിരിക്കും നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
