Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
കൂടുതല്‍ വെള്ളം കുടിയ്ക്കാം

ദാഹം തോന്നുമ്പോള്‍ മാത്രം വെള്ളം കുടിയ്ക്കുന്നവരുമുണ്ട്. ഇതുകൊണ്ട് ശരീരത്തിന് ആവശ്യമായ വെള്ളം മുഴുവന്‍ ലഭിച്ചുവെന്നു വരില്ല. വെള്ളം കൂടുതല്‍ കുടിയ്ക്കാന്‍ സഹായിക്കുന്ന ചില വിദ്യകളുണ്ട്.
എട്ടു ഗ്ലാസ് വെള്ളമെങ്കിലും ദിവസം കുടിയ്ക്കണം എന്നൊരു നിബന്ധന വയ്ക്കുക. ഇത് പാലിക്കുകയും വേണം. ഇത് ഒരുമിച്ചു വേണമെന്നില്ല. പല സമയത്തായി കുറച്ചു വീതം വെള്ളം കുടിയ്ക്കാം. വയര്‍ വല്ലാതെ നിറഞ്ഞതായി തോന്നുകയുമില്ല.
ഭക്ഷണശേഷവും രാവിലെ ഉണര്‍ന്നെഴുന്നേറ്റാലും വെള്ളം കുടിയ്ക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുക. ആവശ്യത്തിന് വെള്ളം ഉള്ളില്‍ ചെല്ലാന്‍ ഇത് സഹായിക്കും.
കുപ്പിയില്‍ നിന്നും വെള്ളം കുടിയ്ക്കുന്നതിന് പകരം ഗ്ലാസില്‍ നിന്നു കുടിയ്ക്കുക. വെള്ളത്തിന്റെ കൃത്യമായ അളവ് അറിയാന്‍ ഇതായിരിക്കും കൂടുതല്‍ നല്ലത്.
തണുത്ത വെള്ളത്തിന് പകരം ചൂടുവെള്ളം കുടിയ്ക്കുക. ഇത് കൂടുതല്‍ വെള്ളം കുടിയ്ക്കാന്‍ സഹായിക്കും. തണുത്ത വെള്ളം പെട്ടെന്ന് ദാഹം കെടുത്തും.
ജോലി ചെയ്യുന്നവരാണെങ്കില്‍ കുപ്പിയില്‍ വെള്ളമെടുത്ത് ഓഫിസ് ടേബിളില്‍ വയ്ക്കുക. ഇടയ്ക്കിടെ വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുകയും വേണം. ഇത്ര കുപ്പി വെള്ളം ദിവസവും കുടിയ്ക്കണമെന്ന് കണക്കു വയ്ക്കുക.
തുടക്കത്തില്‍ വെള്ളം അധികം കുടിയ്ക്കാന്‍ സാധിച്ചെന്നു വരില്ല. വെള്ളത്തിന്റെ അളവ് കുറേശെയായി കൂട്ടിക്കൊണ്ടു വരിക.
വെറും വെള്ളം കുടിയ്ക്കാന്‍ സാധിക്കില്ലെങ്കില്‍ കരിക്കിന് വെള്ളം, സംഭാരം, ഫ്രഷ് ജ്യൂസ് എന്നിവ കുടിയ്ക്കാം. ഇത് വിശപ്പു കുറയ്ക്കുകയും അതേ സമയം ആരോഗ്യവും ഉന്മേഷവും നല്‍കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
