Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ദോഷം കേള്‍ക്കും നല്ല ഭക്ഷണങ്ങള്‍

കഴിക്കണോ വേണ്ടയോ എന്ന് സംശയം വരുത്തുന്ന ഭക്ഷണത്തില്‍ ഒന്നാം സ്ഥാനമാണ് മുട്ടയ്ക്ക്. മുട്ട, പ്രത്യേകിച്ചും മുട്ടയുടെ മഞ്ഞക്കരു കഴിയ്ക്കരുതെന്ന് പറയും. കൊളസ്ട്രോള്‍ തന്നെ കാരണം. മുട്ടമഞ്ഞയില്‍ കൊളസ്ട്രോള്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മുട്ട കഴിയ്ക്കുന്നത് ശരീരത്തിലെ കൊളസ്ട്രോള്‍ തോത് ഉയര്‍ത്തുകയുമില്ല. കാരണം ഇവയില്‍ സാച്വറേറ്റഡ് കൊഴുപ്പ് കുറവാണ്.
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് കൊഴുപ്പടങ്ങിയതാണെന്നു പറയും. എന്നാല്‍ ഈ ഒരു കാരണം കൊണ്ട് ഇവ ഭക്ഷണത്തില്‍ നിന്ന് ഒഴിച്ചു നിര്‍ത്തേണ്ടതില്ല. കാരണം ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.
കാര്‍ബോഹൈഡ്രേറ്റുണ്ട്, കഴിച്ചാല്‍ തടി കൂടും എന്ന ചീത്തപ്പേര് ഉരുളക്കിഴങ്ങിനുമുണ്ട്. എന്നാല്‍ ഇവയില്‍ ഭയക്കേണ്ട വിധത്തില്‍ കാര്ബോഹൈഡ്രേറ്റില്ല, മാത്രമല്ലാ, നാരുകള്‍ അടങ്ങിയിട്ടുമുണ്ട്. ഇത് ദഹനപ്രക്രിയയെ സഹായിക്കും.
ബദാം, വാള്‍നട്ട്, നിലക്കടല എന്നിവ കൊഴുപ്പു കുട്ടും, കൊളസ്ട്രോള്‍ വരുത്തും എന്നു പറയും. എന്നാല്‍ ഇവയിലെ കൊഴുപ്പ് നല്ല കൊഴുപ്പാണ്, ശരീരത്തിന് ഗുണം ചെയ്യും.
ചോക്ലേറ്റ് തടി കൂട്ടും എന്ന പേരില്‍ ഡയറ്റ് നോക്കുന്നവര്‍ ഒഴിച്ചു നിര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഡാര്‍ക് ചോക്ലേറ്റ് ഹൃദയത്തിനും തലച്ചോറിനും ഗുണം ചെയ്യുമെന്നതാണ് വാസ്തവം.
കുട്ടികളുടെ പ്രിയ ഭക്ഷണമായ പാസ്ത കാര്ബോഹൈഡ്രേറ്റെന്ന പേരില്‍ കുറച്ചു പേരെങ്കിലും ഒഴിച്ചു നിര്‍ത്തും. എന്നാല്‍ ഗോതമ്പില്‍ ഉണ്ടാക്കിയ പാസ്ത അല്പം ഒലീവ് ഓയിലും പച്ചക്കറികളും ചേര്‍ത്ത് പാചകം ചെയ്യുന്നത് ആരോഗ്യത്തിന് ചേര്‍ന്ന ഭക്ഷണമാണെന്നു പറയാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
