Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വയര്‍ കുറയ്ക്കാം, ഒരാഴ്ച കൊണ്ട്

ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും വ്യായാമം ചെയ്താലേ വയര്‍ കുറയാന്‍ സാധ്യതയുള്ളൂ. വ്യായാമം ചെയ്യുമ്പോള്‍ അത് വയറിന് വേണ്ടി മാത്രമാകരുത്. മുഴുവന്‍ ശരീരത്തിന് വേണ്ടിയും വ്യായാമം ചെയ്യണം. പുഷ് അപ്, പുള്‍ അപ് തുടങ്ങിയ വ്യായാമങ്ങള്‍ വയറു കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഒരു വ്യായാമം ചെയ്ത് അധികം ഇടവേളയില്ലാതെ അടുത്ത വ്യായാമം ചെയ്യുകയും വേണം. ഇതുവഴി 500 മുതില്‍ 600 കലോറി വരെ വയറിലെ കൊഴുപ്പ് ഒരാഴ്ചക്കുള്ളില്‍ കുറയ്ക്കുവാന്‍ സാധിക്കും.
വയറിലെ മസിലുകള്ക്കുതകുന്ന വ്യായാമം ചെയ്യണം. ക്രഞ്ചസ് വ്യായാമങ്ങളും ലെഗ് എക്സര്‍സൈസുകളും 20 തവണയെങ്കിലും ആവര്‍ത്തിച്ചു ചെയ്യണം. ശരീരം പുഷ് അപ് പൊസിഷനുകളില്‍ പിടിച്ചിട്ടുള്ള പ്ലാങ്ക്സ് വ്യായാമങ്ങളും ചെയ്യുക.
ഭക്ഷണം വളരെ പ്രധാനം. മധുരവും കൊഴുപ്പും കലര്‍ന്ന ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവ കൂടുതല്‍ കഴിയ്ക്കാം. ആവശ്യത്തിന് മാത്രം ആഹാരം കഴിയ്ക്കുക. പായ്്ക്കറ്റിലെ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.
ശരീരത്തില്‍ വെള്ളം കെട്ടി നില്ക്കുന്ന അവസ്ഥയും വയര്‍ കൂടാന്‍ കാരണമാകും. ഉപ്പു കുറയ്ക്കേണ്ടത് ഇതിന് അത്യാവശ്യമാണ്. സോഡിയത്തിന്റെ അളവ് കൂടിയാല്‍ ശരീരത്തില്‍ വെള്ളം കെട്ടിനില്ക്കും.
ടെന്‍ഷനും സ്ട്രെസുമെല്ലാം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ഉല്പാദനത്തിന് കാരണമാകും. ഇത് വയറിലെ കൊഴുപ്പ് അധികമാക്കാനും ഇടവരുത്തും. ഇത്തരം വികാരങ്ങള്‍ ഒഴിവാക്കുന്നതാണ് മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
