Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആര്‍ത്തവം തുടങ്ങുമ്പോള്‍ ഭക്ഷണം ശ്രദ്ധിക്കണം

കാല്‍സ്യം ഇത്തരം പ്രായത്തിലുള്ള കുട്ടികള്‍ കഴിയ്ക്കേണ്ടത് അത്യാവശ്യം. കാരണം നാല്പതു വയസു കഴിഞ്ഞാല്‍ ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനമുണ്ടാകാന് സാധ്യത സ്ത്രീകളില്‍ കൂടുതലാണ്. കാല്‍സ്യത്തിന്റെ കുറവു കാരണമാണ് പ്രധാനമായും ഈ രോഗമുണ്ടാകാറ്. ചെറുപ്പത്തിലേ കാല്‍സ്യം കഴിയ്ച്ചു തുടങ്ങിയാല്‍ ഈ അവസ്ഥ ഒഴിവാക്കാം.
അയേണും പെണ്കുട്ടികള്ക്കത്യാവശ്യം. കാരണം ആര്‍ത്തവത്തിലൂടെ രക്തം ശരീരത്തില്‍ നിന്നു പോകുന്നതു കൊണ്ട് ആവശ്യത്തിനുള്ള അയേണ്‍ ലഭിച്ചില്ലെങ്കില്‍ വിളര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇലക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, ബീന്‍സ് തുടങ്ങിയവ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങളാണ്.
ടീനേജിലെത്തുന്ന പെണ്‍കുട്ടികള്‍ക്ക് പ്രോട്ടീനുകളും അത്യാവശ്യം. മസിലുകളുടേയും ശരീരത്തിലെ ടിഷ്യൂവിന്റേയും വളര്‍ച്ചയ്ക്ക് ഇത് സഹായിക്കും.
ശരീരം തടിയ്ക്കുമെന്നു പേടിച്ച് കൊഴുപ്പ് പൂര്‍ണമായും ഒഴിവാക്കാനാവില്ല. ശരീരത്തിന് ഊര്‍ജം ലഭിക്കുന്നതിനാവശ്യമായ നല്ല കൊഴുപ്പും കഴിയ്ക്കണം. സാല്‍മണ്‍ മത്സ്യം, നട്സ് എന്നിവ നല്ല കൊഴുപ്പിന്റെ ഉറവിടങ്ങളാണ്.
ആര്ത്തവമാരംഭിക്കുന്ന പെണ്‍കുട്ടികളില്‍ സാധാരണയായി കൊഴുപ്പടിഞ്ഞു കൂടുന്നത് മാറിടം, തുട, അരക്കെട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ്. ഇത് അപകടകരമായ കൊഴുപ്പായി കണക്കാക്കേണ്ടതില്ല. ഇതിന്റെ പേരില്‍ ക്രാഷ് ഡയറ്റെടുത്ത് വണ്ണം കുറയ്ക്കുന്നതും നല്ല പ്രവണതല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
