Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കരയുന്നത് തലച്ചോറിന് നല്ലത്

ദുഖം, ടെന്‍ഷന്‍ തുടങ്ങിയ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ ധാരാളം സ്ട്രെസ് ഹോര്‍മോണുകള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ശരീരത്തിലെ അവയവങ്ങള്‍ക്കും ദോഷം വരുത്തുന്നവയാണ്. തലച്ചോറിലെ കോശങ്ങള്‍ക്കും ഇത്തരം സ്ട്രെസ് ഹോര്‍മോണുകള്‍ ദോഷം ചെയ്യും. കരയുമ്പോള്‍ കണ്ണുനീരിലൂടെ ഈ ഹോര്‍മോണുകള്‍ പുറന്തള്ളിപ്പോകുകയാണ് ചെയ്യുന്നത്. കരഞ്ഞു കഴിഞ്ഞാല്‍ ടെന്‍ഷനും ദുഖവും കുറയുവാനുള്ള ഒരു കാരണം ഇതാണ്.
കരയുമ്പോള്‍ എന്‍ഡോര്‍ഫിന്‍ എന്നൊരു ഹോര്‍മോണ്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ നല്ല ഹോര്‍മോണുകളുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. സന്തോഷം നല്‍കാനും മൂഡോഫ് മാറാനും എന്‍ഡോര്‍ഫിന്‍ സഹായിക്കും. കരഞ്ഞാല്‍ സന്തോഷമുണ്ടാകുമെന്നു വേണമെങ്കില്‍ പറയാം.
കരയുമ്പോള്‍ കണ്ണുനീര് ഗ്രന്ഥികളിലൂടെ മൂക്കിനുള്ളിലും ഈര്പ്പമെത്തുന്നതുണ്ട്. ഇത് അന്തരീക്ഷത്തിലെ ബാക്ടീരിയകള്‍ മൂക്കിലേക്ക് കടന്ന അസുഖമുണ്ടാകുന്നത് തടയും. ഇത്തരത്തിലും കരച്ചില് ആരോഗ്യത്തിന് നല്ലതാണെന്നര്‍ത്ഥം.
കണ്ണുകളെ സംരക്ഷിക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ് കരച്ചില്. കരയുന്നത് വഴി കണ്ണിലെ കരടുകളും രോഗാണുക്കളും പുറന്തള്ളപ്പെടുന്നുണ്ട്. കണ്ണില്‍ പൊടി പോകുമ്പോഴോ കരടു പോകുമ്പോഴോ കണ്ണുനീര് വരുന്നതിന്റെ ഒരു കാരണം ഈ സ്വാഭാവിക പ്രതിരോധമാണ്.
കരയുമ്പോള്‍ പരിഹസിക്കുന്നവരോട് ഇത്തരം ഗുണവശങ്ങള്‍ പറഞ്ഞു കൊടുക്കൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
