Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
കിടക്കും നേരം കൊറിച്ചാല് തടിയ്ക്കും

അത്താഴം എപ്പോഴും ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും കഴിയ്ക്കണമെന്നു പറയും. എങ്കിലേ ഉറങ്ങുന്നതിന് മുന്‍പ് ദഹനം നടക്കുകയുള്ളൂ. എന്നാല്‍ ഇങ്ങനെ ചെയ്ത് ഇതിന് മീതെ എന്തെങ്കിലും സ്നാക്സ് കഴിച്ചാല്‍ ദഹനവ്യവസ്ഥയാകെ തകിടം മറിയും. ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടി ശരീരഭാരം കൂടുകയും ചെയ്യും.
കിടക്കാന്‍ നേരം സ്നാക്സ് ഒരു ശീലമാക്കിയവരാണെങ്കില്‍ ആരോഗ്യകരമായ, കൊഴുപ്പധികമില്ലാത്ത സ്നാക്സ് കഴിയ്ക്കുവാന്‍ ശ്രദ്ധിക്കണം. അത്താഴത്തിന് ശേഷം എന്തെങ്കിലും കഴിച്ചാല്‍ മതിയെന്നുള്ളവര്‍ പഴവര്‍ഗങ്ങള്‍ ശീലമാക്കുകയാണെങ്കില്‍ ആരോഗ്യത്തിന് ഏറെ നല്ലത്. തൈര്, സാന്റ്വിച്ച് എന്നിവയും കിടക്കാന്‍ നേരത്ത് കഴിയ്ക്കാം. ഇവ ദഹിക്കുവാനും എളുപ്പമാണ്. ആരോഗ്യത്തിനും ഇവ ദോഷം ചെയ്യില്ല.
അത്താഴത്തിന് ശേഷം സ്നാക്സ് പതിവുള്ളവര്‍ അതനുസരിച്ച് അത്താഴത്തിന്റെ അളവ് കുറയ്ക്കണം. വറുത്ത സാധനങ്ങളും അത്താഴത്തില്‍ നിന്ന് ഒഴിവാക്കണം. അല്ലെങ്കില്‍ സ്നാക്സിന്റെയും ഇത്തരം വറുത്ത സാധനങ്ങളുടേയും കൊഴുപ്പ് ദേഹത്ത് അടിഞ്ഞു കൂടും. ഇത് ദഹിക്കുവാനും ബുദ്ധിമുട്ടായിരിക്കും.
ഇത്തരം ഭക്ഷണശീലമുള്ളവര് കഴിച്ച ശേഷം ധാരാളം വെള്ളം കുടിയ്ക്കേണ്ടതും അത്യാവശ്യമാണ്. ഭക്ഷണം നല്ലപോലെ ദഹിക്കുവാന്‍ ഇത് സഹായിക്കും.
വണ്ണം കൂടുമെന്നു മാത്രമല്ലാ, കൊളസ്ട്രോള്‍, ബിപി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വരുത്താനും വൈകിയ ഇത്തരം ഭക്ഷണശീലങ്ങള്‍ വഴിവയ്ക്കുമെന്ന് ഓര്‍ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
