Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഹോട്ട് ഫ്ളാഷിനെ കുറിച്ച് അറിയൂ

സാധാരണയായി സ്ത്രീകൡ മെനോപോസിനോട് അനുബന്ധമായാണ് ഹോട്ട് ഫ്ളാഷ്ഉണ്ടാകുന്നത്. ഇതിന് പ്രധാന കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെ. പ്രത്യേകിച്ച് സ്ത്രീ ഹോര്‍മോണെന്ന് വിളിക്കാവുന്ന ഈസ്ട്രജന് ഉല്പാദനത്തിലുണ്ടാകുന്ന കുറവ്.
30 സെക്കന്റു മുതല്‍ ഏതാനും മിനിറ്റ് വരെ ഹോട്ട് ഫ്ളാഷ് എന്നറിയപ്പെടുന്ന പെട്ടെന്നുള്ള ഈ ചൂട് നീണ്ടുനില്‍ക്കും. ചിലരില്‍ ഇതിനൊപ്പം വിയര്‍പ്പുണ്ടാകുകയും ചെയ്യും. ചിലരില്‍ രാത്രി മാത്രമാണ് ഹോട്ട് ഫ്ളാഷ് ഉണ്ടാകുക. ഇത് നൈറ്റ് ഹോട്ട് ഫഌഷ് എന്നറിയപ്പെടുന്നു. ഏതു സമയത്തും ഹോട്ട് ഫ്ളാഷ് വരാം. എസിയില്‍ ഇരിക്കുകയാണെങ്കില്‍ പോലും.
ഹോട്ട് ഫ്ളാഷ് ഉണ്ടാകുമ്പോള്‍ ധാരാളം തണുത്ത വെള്ളം കുടിച്ചാല്‍ ആശ്വാസം ലഭിക്കും. കഴിവതും കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. ശരീരത്തില്‍ വായു കടക്കുന്നത് ഹോട്ട് ഫഌഷിനെ ചെറുക്കാനുള്ള ഒരു വഴിയാണ്. രാത്രി ഈ അവസ്ഥയുണ്ടാകുന്നവരാണെങ്കില് ഐസോ തണുത്ത വെള്ളമോ സമീപത്തു വയ്ക്കണം. ഒരു പഞ്ഞി ഇതില്‍ മുക്കി ഹോട്ട് ഫ്ളാഷ് വരുന്ന സ്ഥലത്തു വയ്ക്കുന്നത് നല്ലതാണ്. തണുത്ത അന്തരീക്ഷത്തില്‍ കിടന്ന് ഉറങ്ങുന്നതും അസ്വസ്ഥത കുറയ്ക്കും.
കാപ്പി, മദ്യം, മസാല കലര്‍ന്ന ഭക്ഷണം എന്നിവ ഹോട്ട് ഫ്ളാഷ് ഉണ്ടാകുന്നവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. വൈറ്റമിന്‍ ഇ കലര്‍ന്ന ഭക്ഷണം ഹോട്ട് ഫ്ളാഷ്തടയുമെന്ന് പറയുന്നുണ്ടെങ്കിലും അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
