Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
നടുവേദനയ്ക്ക് പരിഹാരമുണ്ടാക്കാം

പ്രധാനമായും ഇരിക്കുന്ന രീതി ശരിയല്ലാത്തതാണ് നടുവേദന വരാനുള്ള പ്രധാന കാരണം. ഇരിക്കുമ്പോള്‍ വളഞ്ഞിരിക്കാനുള്ള പ്രവണത എല്ലാവര്‍ക്കുമുണ്ട്. ഇത് സ്പൈനല്‍ കോഡിന് സമ്മര്‍ദമുണ്ടാക്കുകയും നടുവേദന വരുത്തുകയും ചെയ്യുന്നു.
നിവര്ന്നിരിക്കാത്തത് മാത്രമല്ലാ, ഇരിക്കുന്ന കസേര ശരിയല്ലെങ്കിലും നടുവേദന വരും. ബാക്ക് സപ്പോര്‍ട്ട് നല്കുന്ന വിധത്തിലുള്ള കസേര തെരഞ്ഞെടുക്കേണ്ടതും പ്രധാനം. കഴിവതും നിവര്‍ന്നിരിക്കുക. ഇരിക്കുമ്പോള്‍ അല്പം കട്ടിയുള്ള കുഷ്യന് ഉപയോഗിച്ചാല്‍ നടുവിന് സപ്പോര്‍ട്ട് ലഭിക്കും.
സ്പൈനല്‍ കോഡിന് ഏതെങ്കിലും വിധത്തിലുള്ള ക്ഷതമേറ്റിട്ടുണ്ടെങ്കിലും നടുവേദന വരാം. ഇത്തരം പ്രശ്നങ്ങള്‍ക്ക് മതിയായ ചികിത്സ തേടുകയാണ് ഉചിതം.
ടെന്‍ഷന്‍, പോഷകാഹാരക്കുറവ്, കിഡ്നിക്കുണ്ടാകുന്ന അണുബാധ, പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍, മലബന്ധം, സ്ത്രീകളുടെ പെല്‍വിക്, യൂറിനറി ബ്ലാഡറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ നടുവേദനക്കു കാരണമാണ്.
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് നടുവേദന വരിക സാധാരണമാണ്. ഇത് കുഞ്ഞിന്റെ ഭാരം കാരണം നടുവിന് സമ്മര്‍ദം വരുന്നതു കാരണമാണ്. പ്രസവം കഴിഞ്ഞാല്‍ സാധാരണ ഗതിയില്‍ ഇതു മാറും. ഗര്‍ഭിണികള്‍ നടക്കുന്നതും നടുവേദന കുറയ്ക്കാന്‍ നല്ലതാണ്.
യോഗ, വ്യായാമങ്ങള്‍, ഫിസിയോതെറാപ്പി എന്നിവ നടുവേദനയ്ക്കുള്ള ചികിത്സാമാര്‍ഗങ്ങളാണ്. ആയുര്‍വേദ രീതിയിലും നടുവേദന ചികിത്സിക്കാം.
നടുവേദനയുള്ളവര്‍ കുനിഞ്ഞു നിന്ന് ഭാരമുള്ള സാധനങ്ങള്‍ നേരിട്ടെടുക്കരുത്. ഇരുന്ന് ഭാരം ഉയര്‍ത്തുന്നതാണ് നല്ലത്. കുനിഞ്ഞു നിന്ന് ഭാരമുയര്‍ത്തുമ്പോള്‍ സ്പൈനല്‍ കോഡിലെ മസിലുകള്‍ക്ക് ഉളുക്കേല്ക്കാനുള്ള സാധ്യതയും കൂടുതലാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
