Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ഉപ്പു കൂടിയാല്‍ അപകടം

ബിപി കൂട്ടുന്നതില്‍ പ്രധാന വില്ലനാണ് ഉപ്പ്. ബിപി ഗുരുതരമായ പല അസുഖങ്ങളിലേക്കുമുള്ള ചവിട്ടുപടിയായതിനാല് ഉപ്പിന്റെ ഉപയോഗവും നിയന്ത്രിക്കണമെന്നര്ത്ഥം.
ഉപ്പ് അധികം കഴിക്കുന്നുണ്ടോയെന്ന് സ്വയം തിരിച്ചറിയാം. രക്തസമ്മര്‍ദം കൂടുതലുള്ളത് ചിലപ്പോള്‍ ഉപ്പ് കൂടുതല്‍ കഴിയ്്ക്കുന്നതു കൊണ്ടുമാകാം. ഉപ്പ് രക്തത്തില്‍ കൂടുതലാകുമ്പോള്‍ കിഡ്നിയുടെ പ്രവര്‍ത്തനം തകരാറിലാകും. ഇത് ശരീരത്തില്‍ നിന്നും അധികവെള്ളം പുറത്തു കളയുന്നത് തടസപ്പെടുത്തും. ഇങ്ങനെ വരുമ്പോള്‍ രക്തധമനികളിലെ സമ്മര്‍ദം കൂടും. ഇൗ രക്തസമ്മര്‍ദം ഹൃദയത്തെ വരെ ബാധിക്കും.
ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ദാഹം അനുഭവപ്പെടും. കൂടുതലുള്ള ഉപ്പിനെ അലിയിച്ചു കളയാന്‍ കോശങ്ങളില്‍ ശേഖരിച്ചിട്ടുള്ള വെള്ളം ഉപയോഗിക്കും. അപ്പോള്‍ ശരീരത്തിന് വെള്ളത്തിന്റെ ആവശ്യം വരികയും ചെയ്യും.
ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നവരുടെ മുഖത്തോ ദേഹത്തോ നീരുണ്ടാകാനും സാധ്യതയുണ്ട്. ഉപ്പ് അധികമായാല്‍ മൂത്രമൊഴിക്കുമ്പോള്‍ നീറ്റലനുഭവപ്പെടുന്നതും സാധാരണം. ഉപ്പ് അലിയിച്ചു കളയാന്‍ കൂടുതല്‍ വെള്ളം വേണ്ടിവരുന്നതു കൊണ്ടാണിത്. ശരീരത്തില്‍ വെള്ളം കുറയുമ്പോള്‍ മൂത്രം പോകുന്നതും കുറയും. ഇത് അസ്വസ്ഥതകള്‍ക്കും കാരണമാകും.
ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ ഉപ്പിന്റെ അളവ് കൂടുന്നതു കാരണവുമായേക്കും. ധാരാളം വെള്ളം കുടിയ്ക്കുക, ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക എന്നിവയാണ് പരിഹാരമാര്‍ഗങ്ങള്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
