Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ചോക്കലേറ്റിന്റെ ആരോഗ്യവശങ്ങള്‍

എന്നാല്‍ ചോക്കലേറ്റുകള്‍ക്കും ആരോഗ്യവശമുണ്ടെന്നതാണ് സത്യം. പ്രത്യേകിച്ച് ഡാര്‍ക് ചോക്കലേറ്റിന്. ചോക്കലേറ്റ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇവയിലെ ഫ്ളേവനോയ്ഡ്സ് ഹൃദയധമനികളിലെ തടസങ്ങള്‍ നീക്കുന്നതിനും സഹായകമാണ്.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡാര്‍ക് ചോക്കലേറ്റ് നല്ലതാണ്. ധമനികളില്‍ അടിഞ്ഞിരിക്കുന്ന തടസങ്ങളും കൊഴുപ്പും അകറ്റാന്‍ ഫ്ളേവനോയ്ഡ്സ് സഹായിക്കുന്നു.
പല്ലിന് ചോക്കലേറ്റ് കേടുവരുത്തുമെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ കേടു വന്ന പല്ലുകള്‍ക്കേ ചോക്കലേറ്റ് ഈ പ്രശ്നമുണ്ടാക്കുന്നുള്ളൂ. അല്ലെങ്കില്‍ ചോക്കലേറ്റിലെ തിയോബ്രോമിന്‍ എന്ന പദാര്‍ത്ഥം പല്ലിന്റെ ഇനാമലിന് കൂടുതല്‍ ഉറപ്പ് നല്‍കുകയാണ് ചെയ്യുന്നത്. തിയോബ്രോമിന്‍ അതുകൊണ്ടാണ് മൗത്ത് വാഷില്‍ ഉപയോഗിക്കുന്നതും.
മൂഡ് നന്നാക്കാനും ചോക്കലേറ്റ് സഹായിക്കും. സെറോട്ടിന്‍ എന്ന ഹോര്‍മോണാണ് സന്തോഷവും നല്ല മൂഡും നല്‍കുന്നത്. ചോക്കലേറ്റ് കഴിയ്ക്കുമ്പോള്‍ ഈ ഹോര്‍മോണിന്റെ ഉല്പാദനം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.
ചോക്കലേറ്റിലെ കൊഴുപ്പ് നല്ല കൊഴുപ്പാണ്. ഇതിലെ ഒലീയിക് ആസിഡ് മോണോസാച്ച്വറേറ്റഡ് ഫാറ്റാണ്. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒലീവ് ഓയിലിലും ഇതേ കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്.
ചോക്കലേറ്റില്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന് ഇത് നല്ലതാണ്. ചോക്കലേറ്റ് ഫേഷ്യല്‍ ബ്യൂട്ടി പാര്‍ലറുകളിലെ പതിവ് കാഴ്ചയായതിന്റെ ഗുണവും ഇതുതന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
