Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
വൈറ്റമിന് കൂടുതലായാല് ദോഷം

വൈറ്റമിന് എ കാഴ്ചക്ക് നല്ലതാണ്. ക്യാരറ്റില് ഇതടങ്ങിയിട്ടുള്ളതു കാരണമാണ് കണ്ണിന് നല്ലതെന്നു പറയുന്നത്. എന്നാല് വൈറ്റമിന് എ അധികമായാല് കാഴ്ച മങ്ങുമെന്നതാണ് വാസ്തവം. സ്ത്രീകളില് മാസമുറ സംബന്ധമായ ക്രമക്കേടുകളും ഉണ്ടാകും. സാധാരണ വൈറ്റമിനുകള് വെള്ളത്തില് ചേരും. അതുകൊണ്ട് അധികമുള്ളത് മൂത്രത്തിലൂടെ പുറത്തു പോകുകയും ചെയ്യും. എന്നാല് വൈറ്റമിന് എ ഫാറ്റിലാണ് അലിഞ്ഞു ചേരുന്നത്. ഇത് ശരീരത്തില് നിന്ന് പുറത്തു പോകുവാനും ബുദ്ധിമുട്ടാണ്. ക്യാരറ്റ് കൂടുതല് കഴിച്ചാലും ബുദ്ധിമുട്ടാകുമെന്നര്ത്ഥം.
വൈറ്റമിന് ബി ആണ് ഏറ്റവും കൂടുതല് വൈവിധ്യമുള്ള വൈറ്റമിന് എന്നു പറയാം. വൈറ്റമിന് ബി 12 വരെയുണ്ടിത്. എന്നാല് വൈറ്റമിന് ബി കഴിവതും തനിയെ കഴിക്കാതിരിക്കുകയാണ് നല്ലത്. ഇത് മസിലുകള്ക്ക് ആരോഗ്യപ്രശ്നങ്ങള് ഉണ്ടാക്കും. അതുകൊണ്ടാണ് വൈറ്റമിന് ബി നിര്ദ്ദേശിക്കുമ്പോള് ഡോക്ടര്മാര് എപ്പോഴും വൈറ്റമിന് ബി കോംപ്ലക്സ് നിര്ദേശിക്കുന്നത്.
വൈറ്റമിന് സി കൂടുതലായാല് എല്ലുകളെ ബാധിക്കുന്ന സ്കര്വി എന്ന രോഗമുണ്ടാകും. ചിലരില് ഇത് ഉറക്കപ്രശ്നങ്ങളും തലവേദയും ഉണ്ടാക്കും. വയറുവേദന, വയറിളക്കം തുടങ്ങിയ രോഗങ്ങളും വൈറ്റമിന് സിയുടെ ആധിക്യമുണ്ടാക്കും.
വൈറ്റമിന് ഡി അധികമാകുന്നത് കിഡ്നി സ്റ്റോണിന് കാരണമാകും. അധികമുള്ള വൈറ്റമിന് ഡി കാല്സ്യമായി എല്ലുകളിലാണ് എത്തുന്നത്. ഇത് നേരെ പോകുന്നത് കിഡ്നിയിലേക്കും.
ഭക്ഷണം വഴി മാത്രമല്ലാ, വൈറ്റമന് ഡി ശരീരത്തിലെത്തുന്നത്. സൂര്യപ്രകാശം കൊള്ളുമ്പോഴും നമ്മുടെ ശരീരത്തില് വൈറ്റമിന് ഡി ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്.
അധികമായാല് അമൃതും വിഷം എന്നത് വൈറ്റമിനുകളുടെ കാര്യത്തിലും ബാധകമാണെന്നോര്ക്കുക.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
