Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
സന്തോഷിക്കാന്‍ ചില സൂത്രങ്ങള്‍

ദുഖിക്കാന്‍ കാരണങ്ങള്‍ കണ്ടെത്താന്‍ എളുപ്പം കഴിയും. സന്തോഷമായിരിക്കാനാണ് പ്രയാസം. സന്തോഷം ശാരീരിക, മാനസിക ആരോഗ്യത്തിന് പ്രധാനവുമാണ്. സന്തോഷമായിരിക്കാന്‍ നിങ്ങള്‍ക്കുമാവും. ഇതിന് ചില വഴികളുണ്ട്.
ഏതിനും നല്ലതും ചീത്തയുമായ നല്ല വശങ്ങളുണ്ട്. ചിലപ്പോള്‍ സാഹചര്യങ്ങള്‍ മോശമായിരിക്കും. ഇതിന് മറുവശവുമുണ്ട്. നല്ല സമയവും വരും. ഇക്കാര്യം അംഗീകരിക്കാന്‍ പഠിക്കണം. എപ്പോഴും സന്തോഷം മാത്രം ആര്‍ക്കുമുണ്ടാകില്ല. അതുപോലെ ദുഖവും. നല്ല കാര്യങ്ങളെ സ്വീകരിക്കുന്നതു പോലെ മോശമായ കാര്യങ്ങളെയും സ്വീകരിക്കാന്‍ പഠിക്കണം. പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടണം. പ്രശ്നങ്ങളില്‍ നിന്ന് ഒഴിച്ചോടുന്നതല്ലാ, മറിച്ച് മുഖാമുഖം നിന്നു നേരിടുന്നതാണ് ധൈര്യം.
മറ്റുള്ളവരോട് തന്നെത്തന്നെ താരതമ്യം ചെയ്ത് സങ്കടപ്പെടുന്നവരുണ്ട്. തങ്ങളുടെ നല്ലതും ചീത്തയും സ്വയമായി തന്നെ അംഗീകരിക്കാന്‍ സാധിക്കണം. ഓരോരുത്തരും ഓരോ വ്യക്തികളാണ്. ഉള്ള ഗുണത്തോടും ദോഷത്തോടും തങ്ങളെത്തന്നെ ആദ്യം സ്വീകരിക്കാനും സ്നേഹിക്കാനും പഠിക്കുക. മറ്റുള്ളവര്‍ എങ്ങനെയുമായിക്കോട്ടെ, ഞാന്‍ ഞാനായിത്തന്നെ ഇരിക്കണം എന്ന കാര്യം മനസിനെ പറഞ്ഞ് പഠിപ്പിക്കുക. ആരും എല്ലാ ഗുണങ്ങളും തികഞ്ഞവരല്ലെന്ന് മനസിലാക്കുക.
സന്തോഷമായാലും സങ്കടമായായാലും തന്നിലേക്കു തന്നെ ഒതുങ്ങിക്കൂടാതെ സമൂഹമധ്യത്തിലേക്കിറങ്ങിച്ചെല്ലുക. മറ്റുള്ളഴരുമായി ഇടപഴകുന്നത് നല്ല വ്യക്തിത്വത്തിന് വലിയൊരു സഹായമാണ്. തുറന്ന മനസും ചിന്തകളും സൂക്ഷിക്കുക. പറ്റാത്ത കാര്യങ്ങള്‍ ആരോടാണെങ്കിലും പറ്റില്ലയെന്നു പറയാന്‍ തന്നെ പഠിക്കണം.
സന്തോഷം കണ്ടെത്തേണ്ടത് ആദ്യം തന്നില്‍ തന്നെയാണ്. അല്ലാതെ അതിനു വേണ്ടി അലഞ്ഞു നടന്നിട്ടു കാര്യമില്ല. സുഗന്ധം ദേഹത്തുണ്ടായിട്ടും അതിന്റെ ഉറവിടം തേടി അലയുന്ന കസ്തൂരി മാനിനെപ്പോലെ..
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
