Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
ഭക്ഷണം തെരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കൂ

ചില ഭക്ഷണസാധനങ്ങള് ഒന്നിച്ചു കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ദഹനക്കേട്, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള് സൃഷ്ടിക്കുകയും ചെയ്യും. ഇതിനു പറയുന്ന കാരണം സ്റ്റാര്ച്ച് അടങ്ങിയ ഭക്ഷണസാധനങ്ങള് ആല്ക്കലിയിലും പ്രോട്ടീന് ആസിഡ് മീഡിയത്തിലുമാണ് ദഹിക്കുന്നത് എന്നതാണ്.
പാല് ഒരു സമീകൃതാഹാരമാണ്. ഇത് തനിയെ കഴിയ്ക്കുന്നതാണ് കൂടുതല് നല്ലത്. പ്രോട്ടീനും കൊഴുപ്പും അടങ്ങിയ പാല് വയറ്റിലെത്തുമ്പോള് തൈരായി മാറുന്നു. ഇത് ദഹിക്കുവാനും കൂടുതല് സമയം വേണ്ടി വരും. പാലിനൊപ്പം പഴങ്ങള്, നട്സ് തുടങ്ങിയവ കഴിയ്ക്കാതിരിക്കുകയാണ് നല്ലത്.
പഞ്ചസാരയും ഇതുപോലെയാണ്. ഇത് ദഹിക്കുന്നത് കുടലിലാണ്. പ്രോട്ടീനുകളും കൊഴുപ്പുകളും അടങ്ങിയ ഭക്ഷണത്തിനൊപ്പം പഞ്ചസാര കഴിച്ചാല് ഇത് ദഹിക്കുവാന് കൂടുതല് സമയമെടുക്കും. മധുരം ചേര്ത്ത പാല്, ഐസ്ക്രീം, തൈരില് മധുരം ചേര്ത്തുണ്ടാക്കുന്ന ലസി എന്നിവ തെറ്റായ ഭക്ഷണരീതികളാണെന്നര്ത്ഥം.
തൈരും ദഹിക്കുവാന് പ്രയാസമുള്ള ഭക്ഷണസാധനമാണ്. ഇത് അസിഡിക്കായതു കൊണ്ട് പരിപ്പുവര്ഗങ്ങളുടെ കൂടെ കഴിയ്ക്കുന്നത് ഒഴിവാക്കണം. ദഹിക്കുവാന് പ്രയാസമുള്ളതു കൊണ്ടാണ് തൈര് രാത്രിയില് കഴിയ്ക്കരുതെന്ന് പറയുന്നത്.
എല്ലാ പാലുല്പ്പന്നങ്ങളും ഇത്തരത്തിലുള്ളവയാണ്. ഇവ ദഹിക്കുവാന് കൂടുതല് സമയമെടുക്കും. അതുകൊണ്ട് ഇവ തനിയെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
