Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
സോഫയില് ഒതുങ്ങിക്കൂടല്ലേ

ഇത്തരം റിലാക്സ് ശരീരത്തെ അപകടത്തിലാക്കുകയാണ് ചെയ്യുന്നത്. ആവശ്യമായ വ്യായാമമില്ലാതെ ചടഞ്ഞിരുന്ന് കൊറിയ്ക്കുന്നത് വരുത്തി വയ്ക്കാത്ത അസുഖങ്ങളുണ്ടാകില്ല. അമിതവണ്ണം, കൊളസ്ട്രോള്, പ്രമേഹം, രക്തസമ്മര്ദം തുടങ്ങിയ നീണ്ട ലിസ്റ്റ് വേണമെങ്കിലെഴുതാം.
ഇതുകൂടാതെ അനങ്ങാതിരിക്കുന്നത് മസിലുകള്ക്ക് വേദനയുണ്ടാക്കുകയും ഉളുക്കും അതുപോലുള്ള പ്രശ്നങ്ങള് എളുപ്പം വരികയും ചെയ്യും. ശരീരത്തിനുള്ളിലെ ചൂടു കൂടാനും വെറുതെയുള്ള ഇരിപ്പ് കാരണമാകും.
കണ്ണുകള്ക്ക് വിശ്രമം നല്കാതെ ടിവിയിലേക്കു നോക്കിയിരിക്കുന്നതുണ്ടാക്കുന്ന പ്രശ്നങ്ങള് വേറയെും.
ഇത് ഒഴിവാക്കാന് ബുദ്ധിമുട്ടാണെന്നുള്ളവര്ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. സോഫയില് നിന്നെഴുന്നേറ്റ് അല്പസമയനെങ്കിലും വെറുതെ നടക്കുക. ഇരിക്കുമ്പോള് അല്പം പരുക്കനായ പ്രതലത്തില് കാല്പാദം വയ്ക്കുക. ഇത് രക്തപ്രവാഹം കൂട്ടുകയും മസിലുകള്ക്കുണ്ടാകുന്ന പ്രശ്നങ്ങള് ഒഴിവാക്കുകയും ചെയ്യും.
ടിവി കാണുന്നതിന് അല്പമെങ്കിലും ഇടവേള നല്കണം. മാത്രമല്ലാ, ഇതിനു മുന്നിലിരുന്ന് ഉരുളക്കിഴങ്ങ് കൊറിക്കുന്നതിന് പകരം പോഷകഗുണമുള്ള ഫലവര്ഗങ്ങളോ സാലഡോ നട്സോ കഴിയ്ക്കുക.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
