Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഉറക്കം സുഖമാക്കാനും ഭക്ഷണമുണ്ട്

ചില ഭക്ഷണങ്ങള്‍ ദഹനപ്രശ്നങ്ങള്‍ കാരണം ഉറക്കം കളയും. എന്നാല്‍ ചില ഭക്ഷണങ്ങളാകട്ടെ, ഉറക്കത്തിന് സഹായിക്കുകയും ചെയ്യും. ഇത്തരം ഭക്ഷണങ്ങളെ കുറിച്ച് അറിയൂ.
ബദാം ഉറക്കത്തിന് സഹായിക്കുന്ന സൂപ്പര്‍ ഭക്ഷണമാണെന്ന് പറയാം. ഇതിലെ മഗ്നീഷ്യം മസിലുകള്‍ക്ക് അയവ് നല്‍കുകയും നല്ല ഉറക്കം നല്‍കുകയും ചെയ്യും. കൂടാതെ ഇവയിലെ പ്രോട്ടീന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കും. അതുകൊണ്ട് ദിവസവും കിടക്കുന്നതിന് മുന്‍പ് ബദാം കഴിച്ചാല്‍ നല്ല ഉറക്കം കിട്ടും.
പാലിലും പാലുല്പന്നങ്ങളിലും അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാന്‍ ഉറക്കത്തിന് സഹായിക്കും. കിടക്കും മുന്‍പ് ഒരു ഗ്ലാസ് പാല് കുടിയ്ക്കുന്നത് നല്ലതാണെന്ന് പറയുന്നതിന്റെ അടിസ്ഥാനം ഇതാണ്. ഇവയിലെ കാല്‍സ്യം സ്ട്രെസ് കുറയ്ക്കാനും നല്ലതാണ്.
പുഴുങ്ങിയ മുട്ടയും ഉറക്കത്തെ സുഖമാക്കും. ഇതിലെ പ്രോട്ടീന്‍ ശാരീരികപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. അതുകൊണ്ട് സുഖമായി ഉറങ്ങാനും സാധിക്കും. കൊളസ്ട്രോള്‍ ഉള്ളവരാണെങ്കില്‍ മുട്ട മഞ്ഞ ഒഴിവാക്കാം.
ധാന്യങ്ങള്‍ ഉറക്കത്തെ സഹായിക്കും. പ്രത്യേകിച്ചും തൈരിന്റെ കൂടെ കൂട്ടിയാല്‍. രാത്രി ചോറില്‍ തൈരൊഴിച്ചു കഴിച്ചാല്‍ ആകെയൊരു മന്ദിപ്പും ക്ഷീണവും തോന്നുന്നതിന്റെ കാരണം ഇതാണ്.
തേനിലും ഉറക്കത്തെ സഹായിക്കുന്ന ഘടകങ്ങളുണ്ട്. കിടക്കുന്നതിന് മുന്‍പ് ഒരു സ്പൂണ്‍ തേന്‍ കുടിക്കുന്നത് നല്ലതാണ്. ഇന്സോംമ്നിയക്കുള്ള പരിഹാരം കൂടിയാണിത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
