Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പുരുഷന്മാര്ക്ക് ഊര്‍ജം നല്‍കും ഭക്ഷണം

ശാരീരിക അധ്വാനം കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്നു പറയും. ആവശ്യത്തിന് പോഷകങ്ങളുള്ള ഭക്ഷണം കഴിച്ചില്ലെങ്കില്‍ പ്രായമേറുന്തോറും പുരുഷന്മാരുടെ ആരോഗ്യം കൂടുതല്‍ നശിക്കുകയും ചെയ്യും. ചില പ്രത്യേക ഭക്ഷണങ്ങള്‍ പുരുഷന്മാര് കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
പുരുഷന്മാര് ഭക്ഷണക്രമത്തില്‍ പഴം ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഏത്തപ്പഴം, റോബസ്റ്റ, ചെറു പഴങ്ങള്‍ തുടങ്ങിയവ ഗുണം ചെയ്യും. ദിവസം രാവിലെ രണ്ടു പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദിവസം മുഴുവനുമുള്ള ഊര്‍ജം നല്‍കും. പുരുഷന്മാരില് സ്ത്രീകളെ അപേക്ഷിച്ച് ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. പഴത്തിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം ത്വരിതപ്പെടുത്തുകയും ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യും. ഇതിലെ വൈറ്റമിന്‍ ബി 6 പുതിയ രക്തകോശങ്ങള്‍ ഉല്പാദിപ്പിക്കുകയും നാഡീവ്യവസ്ഥ ശരിയായ തോതില്‍ നില നിര്‍ത്തുകയും ചെയ്യും.
കക്കായിറച്ചി പുരുഷന്മാര് കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണ്. ഇവയിലെ സിങ്ക്, ധാതുക്കള്‍ എന്നിവ ലൈംഗികശേഷിക്കും ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ക്യാന്‍സര്‍ വരാതിരിക്കാനും കക്കയിറച്ചി നല്ലതാണ്. എല്ലാവര്ക്കും കക്കയിറച്ചി ഇഷ്ടമായെന്നു വരില്ല. ഇവര്‍ക്ക് പയര്‍ വര്‍ഗങ്ങള്‍, കൊഴുപ്പു കുറഞ്ഞ ബീഫ് എന്നിവ കഴിയ്ക്കാം.
ക്യാബേജ് ക്യാന്‍സര്‍ തടയാന്‍ കഴിവുള്ള ഭക്ഷണമാണ്. ഇതിലെ സള്ഫോറാഫേനാണ് ഈ ഗുണം നല്‍കുന്നത്. വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീനുകള്‍ എന്നിവയും ക്യാബേജില്‍ അടങ്ങിയിട്ടുണ്ട്. ദഹിക്കാനും എളുപ്പം.
ചുവന്ന ചീരയും നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണസാധനമാണ്. ഇതിലെ ഫോളേറ്റ്, ബീറ്റെയ്ന്‍ എന്നിവ ആരോഗ്യത്തിന് നല്ലതാണ്. ചീരയ്ക്കു പകരമായി ബീറ്റ്റൂട്ടും ഉപയോഗിക്കാം. ബീറ്റ്റൂട്ടിലെ ബീറ്റാ സയാനിന് ക്യാന്‍സറിനെ പ്രതിരോധിക്കുകയും രക്തോല്‍പാദനം കൂട്ടുകയും ചെയ്യും.
തവിടു കളയാത്ത ധാന്യങ്ങള്‍ പുരുഷന്മാരുടെ ഭക്ഷണത്തില്‍ തീര്‍ച്ചയായും വേണം. ഇവയില്‍ ഫൈബര്‍, വൈറ്റമിന്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിനും മസിലുകളുടെ ബലത്തിനും ഇവ നല്ലതാണ്.
ഭക്ഷണം കഴിയ്ക്കുന്നതു മാത്രമല്ലാ, അത് തെരഞ്ഞെടുത്തു കഴിയ്ക്കുന്നതിലും ശ്രദ്ധ വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
