Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മാനസിക ആരോഗ്യത്തിനും ഭക്ഷണം

വൈറ്റമിന്‍ ബി കോംപ്ലക്സിനെ പറ്റി കേട്ടിരിക്കുമല്ലോ. ഇവ തലച്ചോറിനെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്ന ഭക്ഷണങ്ങളാണ്. ഓര്‍മശക്തിയും ഉന്മേഷത്തിനും ഏകാഗ്രത വര്‍ദ്ധിപ്പിക്കുവാനും ഇവ വളരെയേറെ ഗുണം ചെയ്യും. ഉരുളക്കിഴങ്ങ്, ബീന്‍സ്, ബ്രൊക്കോളി, ചീര, കൂണ്, സോയ, ബീറ്റ്റൂട്ട്, പഴം, മുട്ട, ബദാം തുടങ്ങിയവ ഇത്തരം ഭക്ഷണങ്ങളാണ്.
തവിട് കളയാത്ത ധാന്യങ്ങള്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നവയാണ്. ചുവന്ന അരി, ഗോതമ്പ് തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്ന ഭക്ഷണസാധനങ്ങളാണ്.
മീന്‍ കഴിയ്ക്കുന്ന കാര്യത്തെ പറ്റി പറയുമ്പോള്‍ ഒമേഗ ത്രീ ഫാറ്റി ആസിഡിനെ പറ്റിയാണ് ആദ്യം ഓര്‍ക്കേണ്ടത്. ഇത് ഓര്‍മയ്ക്കും ഏകാഗ്രതക്കും മാത്രമല്ലാ, ഡിപ്രഷനും സ്ട്രെസും അകറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു. മത്സ്യത്തിന് പുറമെ ഒലീവ് ഓയില്‍, വെളുത്തുള്ളി, ടര്‍ക്കിക്കോഴിയുടെ ഇറച്ചി, മുട്ട, ധാന്യങ്ങള്‍ എന്നിവയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുണ്ട്.
തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് കാര്‍ബോഹൈഡ്രേറ്റുകള്‍ പ്രധാനമാണ്. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഊര്‍ജം നല്‍കാനും ഇത്തരം ഭക്ഷണങ്ങള്‍ക്ക് കഴിയും. ആപ്പിള്‍, പഴം, ഉണക്കമുന്തിരി, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളമുണ്ട്.
ജീവിക്കണമെങ്കില്‍ ശാരീരിക ആരോഗ്യം നന്നായതു കൊണ്ടു മാത്രമായില്ല, മനസും ശരിയാകേണ്ടേ?
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
