Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
അമിതമായ ഉറക്കം തലവേദനയുണ്ടാക്കും

ഉറങ്ങുമ്പോള്‍ സെറോട്ടനിന്‍ എന്ന ഹോര്‍മോണിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് തലവേദനക്ക് കാരണമാകുന്നത്. കണ്ണുകളുടെ ചലനവ്യതിയാനങ്ങളും ഉറങ്ങുമ്പോള്‍ തലവേദനയുണ്ടാക്കുന്നു.
ഉറങ്ങുമ്പോള്‍ ചിലരില്‍ സ്ലീപ് ആപ്നിയ എന്നൊരു അവസ്ഥയുണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ അല്പനേരം ശ്വസിക്കുന്നത് നാമറിയാതെ തന്നെ തടസപ്പെടുന്നു. ഇത് ഓക്സിജിന് കുറവു അതുവഴി തലവേദനയും ഉണ്ടാക്കുന്നുണ്ട്.
കൂടുതല്‍ സമയം ഉറങ്ങിയാല്‍ ഡിപ്രഷന് അനുഭവപ്പെടും. ഡിപ്രഷന് തലവേദനക്കു കാരണമാകുകയും ചെയ്യും.
സാധാരണ ഗതിയില്‍ ഒരാള്‍ക്ക് എട്ടു മണിക്കൂര്‍ ഉറക്കം ധാരാളമാണ്. ഉറങ്ങാനും ഉണരാനും കൃത്യമായ സമയം നിശ്ചയിക്കുക.
ഉച്ചയുറക്കം വേണ്ട, മയക്കം മതി. അര മണിക്കൂറോ അല്ലെങ്കില്‍ ഒരു മണിക്കൂറോ ധാരാളം. ഉച്ചക്ക് കൂടുതലുറങ്ങിയാല്‍ ക്ഷീണവും കൂടും. ഉച്ചയുറക്കം കൂടിയാല്‍ രാത്രി ഉറക്കം വരാനും വൈകും. എഴുന്നേല്‍ക്കാനും വൈകും. ഇതും തലവേദനക്കു കാരണമാകും.
ഉറങ്ങുന്നതിന് മുന്‍പ് മദ്യം, കാപ്പി എന്നിവ ഒഴിവാക്കുക. ഇത് നല്ല ഉറക്കത്തെ ബാധിക്കുന്ന കാര്യങ്ങളാണ്.
കിടപ്പുമുറിയില്‍ നല്ല ഉറക്കത്തിനുള്ള സജ്ജീകരണങ്ങള്‍ ചെയ്യുക. ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവ ബെഡ്റൂമില്‍ വേണ്ട. വല്ലാതെ പ്രകാശിക്കുന്ന ലൈറ്റുകളും വേണ്ട. കിടക്കയും തലയിണയും വൃത്തിയായിരിക്കുന്നതും നല്ല ഉറക്കത്തെ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
