Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പുറത്തെ ഭക്ഷണം ഡയറ്റ് തെറ്റിക്കരുത്

എത്രയൊക്കെ മേന്മ അവകാശപ്പെട്ടാലും പുറത്തു നിന്നുള്ള ഭക്ഷണം ആരോഗ്യത്തിന് ദോഷം തന്നെയാണ്. അതുകൊണ്ട് പുറത്തുപോയി ഭക്ഷണം കഴിയ്ക്കുമ്പോഴും ആരോഗ്യകരമായ ശീലങ്ങള്‍ പാലിക്കുന്നത് നന്നായിരിക്കും.
എന്തൊക്കെ ഭക്ഷണം ഉണ്ടെങ്കിലും തങ്ങളുടെ ആവശ്യത്തിനുള്ള ഭക്ഷണം തെരഞ്ഞെടുക്കുകയാണ് പ്രധാനമായും വേണ്ടത്. വറുത്തതിനും പൊരിച്ചതിനും പുറകില്‍ പോകാതെ പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കണം. മെനുവില്‍ ഇല്ലെങ്കിലും മിക്കവാറും ഹോട്ടലുകളില്‍ ഉപഭോക്താക്കളുടെ താല്പര്യപ്രകാരം ഭക്ഷണം തയ്യാറാക്കി കൊടുക്കാറുണ്ട്. ബുഫേകളിലും മറ്റും സ്വന്തം താല്പര്യപ്രകാരം ഭക്ഷണം തെരഞ്ഞെടുക്കാനും സൗകര്യമുണ്ട്. കാശു മുതലാക്കണമെന്ന് കരുതി വലിച്ചുവാരി കഴിയ്ക്കാതെ അവനവന്റെ ആരോഗ്യത്തിന് ചേരുന്ന ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുക.
അനാരോഗ്യകരമായ ഭക്ഷണങ്ങളെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കൊണ്ട് മാറ്റാം. കോളകള്‍ക്ക് പകരം ഫ്രഷ് ജ്യൂസ് ആവാം. ഐസ്ക്രീന് പകരം ഫ്രൂട്ട് സാലഡാക്കാം. പച്ചക്കറികള്‍ കൂടുതല്‍ ഉപയോഗിക്കാം. നോണ്‍ വെജ് വേണമെങ്കില്‍ കൊഴുപ്പും എണ്ണയും കുറഞ്ഞ ഇറച്ചി വിഭവങ്ങള്‍ തെരഞ്ഞെടുക്കാം. ചിക്കന്‍ ഫ്രൈക്കു പകരം ബേക്ക്, ഗ്രീല്‍ ചെയ്ത ചിക്കനായാലും പോരേ.
വല്ലാത്ത വിശപ്പോടെയാണ് ഹോട്ടലിലെത്തുന്നതെങ്കില് ഭക്ഷണനിയന്ത്രണമെല്ലാം കാറ്റില്‍ പറക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യം സൂപ്പു കഴിയ്ക്കുക. വിശപ്പു കുറയും, ആരോഗ്യത്തിന് നല്ലതുമാണ്.
കഴിയുമെങ്കില്‍ നിങ്ങള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ചേരുവകള്‍ ഏതെല്ലാമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ആവശ്യമില്ലാത്തവ ഒഴിവാക്കി ഭക്ഷണം തയ്യാറാക്കാന്‍ ഹോട്ടലുകാരോട് ആവശ്യപ്പെടാം.
ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കാം. പക്ഷേ അളവിന്റ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
