Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
3 മാസത്തില്‍ കുറച്ചത് 9 കിലോ, ജ്യോതികയുടെ ഈ മാറ്റത്തിന്റെ രഹസ്യം ഡയറ്റും ജിമ്മും അല്ല
Jyotika Weightloss Tips: വളരെ പെട്ടെന്ന് ഫലം ലഭിക്കുന്ന വ്യായാമങ്ങളും ഡയറ്റുകളുമാണ് വണ്ണം കുറയ്ക്കുന്ന കാര്യത്തില്‍ പലരും ആഗ്രഹിക്കുന്നത്. പക്ഷേ ആത്മാര്‍ത്ഥതയും ക്ഷമയും ഉണ്ടെങ്കില്‍ മാത്രമേ ആഗ്രഹിച്ചത് പോലെ വണ്ണം കുറയക്കാന്‍ സാധിക്കുകയുള്ളു. കഠിന ഡയറ്റുകളിലൂടെ വളരെ വേഗം വണ്ണം കുറയ്ക്കാന്‍ സാധിക്കുമെങ്കിലും അവ ഒരിക്കലും ശാശ്വതമല്ല. ശാശ്വാതവും ആരോഗ്യകരവുമായി വണ്ണം കുറയ്ക്കാന്‍ ജിമ്മില്‍ പോയതുകൊണ്ടും കഠിനമായ ഡയറ്റ് എടുത്തതും കൊണ്ട് മാത്രമായില്ല. മനശക്തിയും സ്വന്തം ശരീരത്തെ കുറിച്ചുള്ള അറിവും സ്ഥിരോത്സാഹവും ആവശ്യമാണ്.

വണ്ണം കുറയ്ക്കാനും ശരീരസൗന്ദര്യം നിലനിര്‍ത്താനും ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമായി നിരവധി സെലിബ്രിറ്റികള്‍ ഇന്നുണ്ട്. വളരെ പെട്ടെന്ന് വണ്ണം കുറച്ച് പൂര്‍വ്വാധികം ഭംഗിയോടെ സിനിമയിലേക്ക് തിരിച്ചെത്തുന്ന അഭിനേതാക്കള്‍ നിരവധിയാണ്. കുശ്ബു, ജ്യോതിക തുടങ്ങി മലയാളികള്‍ക്ക് പ്രിയപ്പെട്ട തമിഴ്നടിമാര്‍ അടുത്തിടെ വണ്ണം കുറച്ച് അരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. മൂന്നുമാസം കൊണ്ട് ഒമ്പതുകിലോയാണ് ജ്യോതിക വണ്ണം കുറച്ചത്. സ്ഥിരതയുള്ള ഡയറ്റാണ് ഇതിനായി അവര്‍ സ്വീകരിച്ചത്.
3 മാസത്തില്‍ 9 കിലോ ജ്യോതികയുടെ രഹസ്യം
പട്ടിണി കിടക്കാതെയും ഇഷ്ടഭക്ഷണം ഒഴിവാക്കാതെയും വണ്ണം കുറയ്ക്കാമെന്നാണ് ജ്യോതികയുടെ മാറ്റം വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്കുന്ന സന്ദേശം. വണ്ണം കുറയ്ക്കാന്‍ കഠിനമായ വ്യായാമം ചെയ്യുകയോ ഭക്ഷണം തീരെ കുറയ്ക്കുകയോ ജ്യോതിക ചെയ്തിട്ടില്ല. പക്ഷേ ആരോഗ്യകരമായ ചില ശീലങ്ങള്‍ സ്ഥിരതയോടെ തുടരാന്‍ അവര്‍ മനസ്സിലെ പാകപ്പെടുത്തിയെടുക്കുകയായിരുന്നു. ദഹനവ്യവസ്ഥയുടെ ആരോഗ്യത്തെ കുറിച്ച് പഠിക്കല്‍, ദീര്‍ഘകാല ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കല്‍, മനശക്തി നേടിയെടുക്കല്‍ എന്നിവയാണ് വണ്ണം കുറയ്ക്കലില്‍ ജ്യോതികയെ വിജയത്തിലെത്തിച്ചത്.
ലക്ഷ്യം വണ്ണം കുറയ്ക്കല്‍ ആയിരുന്നില്ല
വണ്ണം കുറയ്ക്കല്‍ മാത്രമായിരുന്നില്ല ശരീരത്തില്‍ മാറ്റം കൊണ്ടുവരാനുള്ള തന്റെ ഉദ്യമത്തിന് പിന്നിലെന്ന് ജ്യോതിക വ്യക്തമാക്കിയിരുന്നു. തന്നെ കൂടുതല്‍ മനസ്സിലാക്കുകയും സ്വത്വവുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കലുമായിരുന്നു മാറ്റത്തിലൂടെ ലക്ഷ്യമിട്ടത്. ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് കൂടുതല്‍ ഊന്നല്‍ നല്കിയ നടി, കലോറി നിരീക്ഷിക്കുന്നതിന് പകരം പല ഭക്ഷണങ്ങളും എങ്ങനെയാണ് ദഹനത്തെയും മൂഡിനെയും ഊര്‍ജത്തെയും സ്വാധീനിക്കുന്നതെന്ന് പഠിച്ചു. ശരീരത്തില്‍ വീക്കവും രോഗങ്ങളും ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ദഹനവ്യവസ്ഥയെ സന്തുലിതമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഈ മാറ്റമാണ് ജ്യോതികയെ വണ്ണം കുറയ്ക്കാനും കൂടുതല്‍ ഊര്ജസ്വലയാകാനും വൈകാരികസ്ഥിരത നേടാനും സഹായിച്ചത്.
നേരിട്ട വെല്ലുവിളികള്‍
വര്‍ഷങ്ങളായി പല ഡയറ്റുകളും വ്യായാമങ്ങളും പരീക്ഷിച്ച് മടുത്ത് പോയതായി ജ്യോതിക പറയുന്നുണ്ട്. പക്ഷേ വിദഗ്ധരുടെ ഉപദേശവും സഹായവും നേടിയതോടെ ദീര്‍ഘകാല ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് മനസിലായെന്നും അതിന് ശേഷമാണ് ആരോഗ്യവും ശക്തിയും കൂടുതല്‍ ഉന്മേഷനും തോന്നിത്തുടങ്ങിയെന്നും നടി പറയുന്നു.
സ്വീകരിച്ച വഴികള്‍
ദിവസേനയുള്ള വ്യായാമത്തിനൊപ്പം റെസിസ്റ്റന്‍സ് ട്രെയിനിംഗ് എടുക്കാനുള്ള തീരുമാനമായിരുന്നു ജ്യോതിക എടുത്ത പ്രധാനപ്പെട്ട ഒരു തീരുമാനം. പ്രായത്തിനനുസരിച്ച് ശരീരത്തിന് ആവശ്യമായ ബലം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. ഫിറ്റ് ആയിരിക്കുക എന്നാല്‍ ശരീരസൗന്ദര്യം മാത്രമല്ല നമുക്ക് ആവശ്യമായ, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അവരുടെ പ്രായത്തിന് അനുസരിച്ച് വേണ്ട ശരീരബലമാണെന്ന തിരിച്ചറിവ് നേട്ടമായി. ശരീരബലം മെച്ചപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങള്‍ ശരീരത്തിന് ആകൃതി നല്‍കുക മാത്രമല്ല, എല്ലുകളെയും പേശികളെയും ബലപ്പെടുത്താനും സഹായിച്ചു.
ശാരീരികമായ ക്ഷേമം എന്നതിനപ്പുറമാണ് താന്‍ കടന്നുപോയ യാത്രയെന്ന് ജ്യോതിക പറയുന്നു. ക്ഷേമം എന്നത് ഒരാളുടെ ഉള്ളില്‍ നിന്നും തുടങ്ങേണ്ട കാര്യമാണ്. സന്തുലിതാവസ്ഥ നേടുക, മനസ്സ് വളരുക, ശരീരത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കുക, ഇതെല്ലാം ശാരീരിക, മാനസിക ക്ഷേമത്തിലേക്കുള്ള വഴികളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
