Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
10 മാസം കൊണ്ട് കുറച്ചത് 16 കിലോ! ഭാരതി സിംഗിന്റെ അത്ഭുതപ്പെടുത്തുന്ന മാറ്റത്തിന് പിന്നില്‍ ഈ ഡയറ്റ്
വണ്ണം കുറയ്ക്കാന്‍ ആളുകള്‍ പല വഴികളും സ്വീകരിക്കാറുണ്ട്. ചിലര്‍ വ്യായാമം ചെയ്യും. ചിലര്‍ ചില ഭക്ഷണങ്ങള്‍ നിയന്ത്രിക്കും. ചിലര്‍ ജീവിതശൈലി തന്നെ മാറ്റും. പരിശ്രമിച്ചാല്‍ ആര്‍ക്കും വണ്ണം കുറയ്ക്കാന്‍ സാധിക്കും എന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്കിടയിലുണ്ട്. മാസങ്ങളും ആഴ്ചകളും കൊണ്ട് അത്ഭുതപ്പെടുത്തുന്ന തരത്തില്‍ വണ്ണം കുറച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനമായ നിരവധി സെലിബ്രിറ്റികള്‍ ഉണ്ട്. അവരിലൊരാളാണ് കോമഡിതാരവും ടെലിവിഷന്‍ അവതാരകയുമായ ഭാരതി സിംഗ്.

2021-ലാണ് ഭാരതി എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ശരീരഭാരം കുറച്ചത്. അടുത്തിടെ പ്രജക്ത കോഹ്ലിയുമായി നടത്തിയ പോഡ്കാസ്റ്റിലാണ് ശരീരഭാരം കുറച്ചതിനെ കുറിച്ച് ഭാരതി വാചാലയായത്. വണ്ണം കുറച്ചതിന് ശേഷം താന്‍ വളരെ സന്തോഷവതിയാണെന്നും മനസ്സിന് ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാന്‍ കഴിയുന്നുണ്ടെന്നും പോഡ്കാസ്റ്റില്‍ ഭാരതി പറയുന്നുണ്ട്.
91-ല്‍ നിന്ന് 76-ലേക്ക്
ടെലിവിഷന്‍ പരിപാടികളില്‍ ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്ന ഭാരതി കഠിനമായ വ്യായാമം ചെയ്തോ പട്ടിണി കിടന്നോ അല്ല 15 കിലോയോളം ഭാരം കുറച്ചത്. വളരെ ലളിതമായ മാറ്റങ്ങള്‍ ജീവിതശൈലിയില്‍ വരുത്തിയും ഒരു ഡയറ്റ് പിന്തുടര്‍ന്നതുമാണ് വണ്ണം കുറയ്ക്കാന്‍ ഭാരതിയെ സഹായിച്ചത്. അമിതവണ്ണം കൊണ്ടുള്ള പല ആരോഗ്യപ്രശ്നങ്ങളും അസ്വസ്ഥതകളുമാണ് വണ്ണം കുറയ്ക്കണമെന്ന തീരുമാനത്തില്‍ ഭാരതിയെ എത്തിച്ചത്. ശരീരം മെലിയുക എന്നത് മാത്രമായിരുന്നില്ല ഭാരതിയുടെ ലക്ഷ്യം. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുക എന്നത് കൂടിയായിരുന്നു. ആസ്ത്മ, പ്രമേഹസാധ്യത തുടങ്ങിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നതോടെ വണ്ണം നിയന്ത്രിക്കണമെന്ന തീരുമാനത്തിലേക്ക് ഭാരതി എത്തി. 91 കിലോയില്‍ നിന്നും 76 കിലോയിലേക്ക് എത്തിയതില്‍ ഭാരതിക്ക് തന്നെ വളരെ അത്ഭുതമാണ്. പക്ഷേ വളരെ ഹെല്‍ത്തിയും ഫിറ്റും ആയി തോന്നുന്നതിലും ശ്വാസമുട്ടല്‍ പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാത്തതിലും ഇപ്പോള്‍ ഭാരതി ഹാപ്പിയാണ്.
രക്ഷിച്ച ആ ഡയറ്റ്
വണ്ണം കുറയ്ക്കാനുള്ള യാത്രയില്‍ ഭാരതിയെ സഹായിച്ചത് ഇന്റെര്‍മിറ്റന്റ് ഫാസ്റ്റിംഗ് ആണ്. രാത്രി 7 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ഭാരതി ഒന്നും കഴിച്ചിരുന്നില്ല. 12 മണിക്ക് ശേഷം മാത്രമാണ് ഭക്ഷണം കഴിച്ചത്. കൂടാതെ ജീവിതശൈലിയിലും ഭാരതി ചില മാറ്റങ്ങള്‍ വരുത്തി. അവ എന്തെല്ലാമാണെന്ന് നോക്കാം.
- ഇന്റെര്‍മിറ്റന്റ് ഫാസ്റ്റിംഗ് 16:8 ഫാസ്റ്റിംഗ് നിയമപ്രകാരം ഒരു ദിവസം 16 മണിക്കൂര്‍ ഉപവസിച്ചു.
- ഡയറ്റ് എടുക്കുമ്പോള്‍ ഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ഭാരതി പ്രത്യേകം ശ്രദ്ധിച്ചു. 12 മണിക്ക് ശേഷം 7 മണി വരെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ പോലും മിതമായ അളവില്‍ ഭാരതി കഴിച്ചു.
- അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ ഭക്ഷണം ഭാഗങ്ങളായി തിരിച്ച് കഴിച്ചു. തനിക്ക് ആവശ്യമുള്ള കലോറി മാത്രമേ ശരീരത്തില്‍ എത്തുന്നുള്ളുവെന്ന് ഉറപ്പാക്കി.
- കൃത്യമായ സമയങ്ങളില്‍ മാത്രം ഭക്ഷണം കഴിച്ചു. എത്ര തിരക്കുള്ള ദിവസങ്ങളിലും ഭക്ഷണം കഴിക്കേണ്ട സമയത്ത് മാത്രം ഭക്ഷണം
- കഴിച്ചു.Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
