Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
യോഗാസനങ്ങള്‍ ഇതെല്ലാം ഏത് കുടവയറും കുറയും, ഉറപ്പ് നല്കുന്ന ആസനങ്ങള്‍ ഇതാണ്
യോഗ എന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. പലപ്പോഴും ആരോഗ്യം ഫിറ്റ് ആവുന്നതിനും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും യോഗ സഹായിക്കുന്നു. എന്നാല്‍ യോഗ ചെയ്യുന്നത് വഴി അത് വയറിലെ കൊഴുപ്പിനെ എപ്രകാരം പരിഹരിക്കും എന്നത് പലര്‍ക്കും അറിയില്ല. വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ യോഗചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ നോക്കാവുന്നതാണ്. പലപ്പോഴും തെറ്റായ ഭക്ഷണക്രമം, മാനസിക സമ്മര്‍ദ്ദം, വ്യായാമത്തിന്റെ കുറവ് എന്നിവയെല്ലാം പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇതെല്ലാം വയറൊതുക്കുന്നതിന് സഹായിക്കും.
ശരീരഭാരം കുറയ്ക്കാന്‍ യോഗ സഹായിക്കുമെങ്കിലും, പ്രത്യേക ഭാഗങ്ങളിലെ കൊഴുപ്പ് മാത്രം കുറയ്ക്കുക എന്നത് അല്പം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ യോഗാസനം ചെയ്യുന്നത് വഴി പലപ്പോഴും ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും അതോടൊപ്പം തന്നെ ദഹനാരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ചില യോഗാസനങ്ങള്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്നു. കൂടാതെ മാനസികവും ശാരീരികവുമായ ആരോഗ്യവംു നല്കുന്നു.

ഭുജംഗാസനം (കോബ്ര പോസ്):
ഭുജംഗാസനം സ്ഥിരമായി ചെയ്യുന്നത് നിങ്ങളുടെ വയറിലെ പേശികളെ ശക്തിപ്പെടുത്താനും വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നതാണ്. ഇത് നിങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നത് വഴി പലപ്പോഴും ദഹനം മെച്ചപ്പെടുത്താനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. കൂടാതെ ഇത് നിങ്ങളുടെ ആരോഗ്യമാറ്റങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കൃത്യമായി ഭുജംഗാസനം നല്ലൊരുയോഗാചാര്യന്റെ നിര്‍ദ്ദേശപ്രകാരം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
ധനുരാസനം (ബോ പോസ്):
നിങ്ങളുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി ഒതുങ്ങിയ വയറിന് വേണ്ടി നിങ്ങള്‍ക്ക് ധനുരാസനം ചെയ്യാവുന്നതാണ്. വയറിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാന്‍ ധനുരാസനം എപ്രകാരം സഹായിക്കും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ ശരീര നില മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ദിനവും ഇത് ചെയ്യുന്നതിന് ശ്രദ്ധിക്കാം. അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ട് മൂന്ന് പ്രാവശ്യമെങ്കിലും ഇത് ചെയ്യേണ്ടതാണ്.
നൗകാസനം (ബോട്ട് പോസ്):
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നൗകാസനം വളരെയധികം സഹായിക്കുന്നു. ഇത് വയറിലെ പേശികളെ ശക്തിപ്പെടുത്തുകയും അത് വഴി ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ശരീരത്തിലുണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് നൗകാസനം. ഇത് നിങ്ങളുടെ കുടവയറിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

പവനമുക്താസനം (വിന്‍ഡ് റിലീവിംഗ് പോസ്):
പവനമുക്താസനം ചെയ്യുന്നത് വഴി ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും വയറിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പൂര്‍ണ പരിഹാരം കാണാന്‍ സാധിക്കും. ഇത് വയറു വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. സ്ഥിരമായി ചെയ്യുന്നത് വഴി അത് നിങ്ങളുടെ അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കും. വയറിലുണ്ടാവുന്ന പല അസ്വസ്ഥകളും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
കുംഭകാസനം അഥവാ പ്ലാങ്ക് പോസ്:
വയറ്റിലുണ്ടാവുന്ന പേശികള്‍ക്ക് ശക്തി പകരുന്നതിനും അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു പ്ലാങ്ക് പോസ്. ഇത് നിങ്ങളുടെ യോഗാസനങ്ങളില്‍ ഏറ്റവും മികച്ച പോസ് ആണ് എന്നതില്‍ സംശയം വേണ്ട. സ്ഥിരമായി അല്പ സമയം കുംഭകാസനത്തിന് വേണ്ടി മാറ്റി വെക്കേണ്ടതാണ്. ഇത് ശരീരത്തിലെ പല മാറ്റങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുന്നതിനും അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുന്നതിനും സാധിക്കും. ഇതോടൊപ്പ്ം തന്നെ നല്ല ഉറക്കം, ശ്രദ്ധയോടെയുള്ള ഭക്ഷണം, മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കല്‍ എന്നിവയും ശീലമാക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications