Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
റാഗി കൊണ്ട് തടി കുറയ്ക്കാം, പക്ഷേ കഴിക്കേണ്ട രീതിയും സമയവും ശ്രദ്ധിക്കണം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് അമിതവണ്ണം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും പല മാര്‍ഗ്ഗങ്ങളും തേടുന്നു. എന്നാല്‍ അത്തരം കാര്യങ്ങളെ എത്രത്തോളം നല്ല രീതിയില്‍ കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം നിയന്ത്രിക്കേണ്ടതാണ്. അതിന് നിങ്ങളെ സഹായിക്കുന്നതാണ് റാഗി. എന്നാല്‍ റാഗി നിങ്ങളുടെ സ്വാഭാവിക ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിന് ഏറ്റവും മികച്ചതാണ്. കാരണം ധാരാളം മനാരുകള്, കാല്‍സ്യം, അമിനോ ആസിഡുകള്‍ എന്നിവയെല്ലാം റാഗിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
വയറു നിറയ്ക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ അമിതവിശപ്പിനെ കുറയ്ക്കുന്നതിനും റാഗി മികച്ചതാണ്. ഇത് സ്ഥിരമായി കഴിക്കുന്നവരില്‍ അമിതവണ്ണം എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കും. സ്ഥിരമായി അല്പം റാഗി ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. റാഗി കഴിക്കുന്നത് ഏത് സമയത്താണ് നിങ്ങള്‍ക്ക് മികച്ച് ഫലം നല്‍കുന്നത് എപ്രകാരം ഇത് കഴിക്കണം എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

എപ്രകാരം റാഗി ശരീരഭാരം കുറയ്ക്കുന്നു?
എപ്രകാരം ശരീരഭാരം കുറയ്ക്കാന്‍ റാഗി സഹായിക്കുന്നു എന്നത് അറിഞ്ഞിരിക്കാം. ഇതില്‍ ധാരാളം നാരുകളും അതുപോലെ തന്നെ കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വളരെ പതുക്കെയാണ് ദഹിക്കുന്നത്. അത് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമാക്കുകയും ചെയ്യുന്നു. കൂടാതെ വിശപ്പിനെ നിയന്ത്രിക്കുന്ന കാര്യത്തിനും റാഗി സഹായിക്കും. കൂടാതെ ഗ്ലൂട്ടന്‍ രഹിതമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രമേഹ രോഗികള്‍ക്ക് പെട്ടെന്നുള്ള പരിഹാരത്തിനും റാഗി സഹായിക്കും.
ഏറ്റവും അനുയോജ്യമായ സമയം?
റാഗി കഴിക്കുന്നത് എപ്പോഴാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. രാവിലെ റാഗി ചേര്‍ത്ത ഭക്ഷണം കഴിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് തടി കുറയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. അതിനായി റാഗി കഞ്ഞി, ദോശ, ഇഡ്ഡലി എന്നിവ കഴിക്കുന്നത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഇത് നിങ്ങള്‍ക്ക് ഊര്‍ജ്ജവും കരുത്തും നല്കുന്നു. രാത്രിയില്‍ ആണ് റാഗി കഴിക്കുന്നതെങ്കില്‍ റാഗി സൂപ്പ് അല്ലെങ്കില്‍ റാഗി റൊട്ടി എന്നിവ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു.

എപ്രകാരം കഴിക്കാം?
തടി കുറയ്ക്കുന്നതിന് വേണ്ടി റാഗി കഴിക്കുമ്പോള്‍ അത് എപ്രകാരം കഴിക്കണം എന്നത് പ്രധാനപ്പെട്ട കാര്യമമാണ്. റാഗികഞ്ഞി കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ വിശപ്പിനെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല പലപ്പോഴും ചൂടുള്ള ഭക്ഷണമായതിനാല്‍ അതിന്റേതായ ഗുണങ്ങളും ലഭിക്കുന്നു. കൂടാതെ റാഗി ദോശ തയ്യാറാക്കി കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ് എന്നതില്‍ സംശയം വേണ്ട. റാഗി റൊട്ടി അല്ലെങ്കില്‍ ചപ്പാത്തി കഴിക്കുന്നതും നല്ലതാണ്. ഇത് അത്താഴത്തിനോ അല്ലെങ്കില്‍ ഉച്ച ഭക്ഷണത്തിനോ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. പ്ച്ചക്കറികള്‍ ചേര്‍ത്ത് കഴിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്. അത് മാത്രമല്ല റാഗി മാള്‍ട്ട് കഴിക്കുന്നതും നിങ്ങള്‍ക്ക് ശരീരത്തിന് ഉന്മേഷവും ഊര്‍ജ്ജവും നല്‍കുന്നതാണ്. റാഗി കുക്കികള്‍ തയ്യാറാക്കുന്നതും റാഗി ലഡ്ഡു തയ്യാറാക്കുന്നതും നല്ലതാണ്. ഇതെല്ലാം കുറഞ്ഞ അളവില്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നതാണ് നല്ലതാണ്. ആരോഗ്യകരമായ ലഘുഭക്ഷണ ഓപ്ഷനുകളില്‍ ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഭാരം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടത്
ശരീരഭാരം കുറയ്ക്കാന്‍ റാഗി കഴിക്കുന്നതാണ് ലക്ഷ്യമെങ്കില്‍ പരമാവധി പഞ്ചസാരയോ അല്ലെങ്കില്‍ ശര്‍ക്കരയോ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അത് മാത്രമല്ല ഇവയോടൊപ്പം പച്ചക്കറികളോ അല്ലെങ്കില്‍ പയര്‍വര്‍ഗ്ഗങ്ങളോ ചേര്‍ക്കാവുന്നതാണ്. ധാരാളം വെള്ളം കുടിക്കുന്നതിനും അതോടൊപ്പം തന്നെ ലഘു വ്യായാമങ്ങള്‍ ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
